മസ്കത്ത്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 24ന് കാസർകോടുനിന്ന് ആരംഭിക്കുന്ന യുവജനയാത്രക്ക് ഐക്യദാർഢ്യം അറിയിച്ചുള്ള ഒമാനിലെ പ്രതീകാത്മക വിളംബര ജാഥക്ക് റൂവി കെ.എം.സി.സി തുടക്കം കുറിച്ചു. ഒമാനിലെ വിവിധ മേഖലകളിലെ മുസ്ലിം യൂത്ത് ലീഗിെൻറയും കെ.എം.സി.സിയുടെയും സഹകരണത്തോടെ പ്രവാസി മലയാളികൾക്കിടയിലും യുവജനയാത്രയുടെ സന്ദേശം എത്തിക്കാനാണ് വ്യത്യസ്തമായ ഈ പരിപാടിക്ക് രൂപംനൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. അബീർ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം സൈദ് പൊന്നാനി ജഴ്സി പ്രകാശനം ചെയ്തു. റൂവി കെ.എം.സി.സി പ്രസിഡൻറ് സിദീഖ് മാതമംഗലത്തിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി നേതാക്കളായ മുജീബ് കടലുണ്ടി, അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ, കബീർ നാട്ടിക, സുലൈമാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. റൂവി കെ.എം.സി.സി ജനറൽ സെക്രട്ടറി അമീർ കാവനൂർ സ്വാഗതവും ട്രഷർ റഫീഖ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 11:29 AM GMT Updated On
date_range 2019-04-29T12:30:00+05:30യുവജനയാത്രക്ക് വിളംബരമോതി റൂവി കെ.എം.സി.സി
text_fieldsNext Story