റൊണക്ക് സുഹാർ ചാമ്പ്യൻസ് ലീഗ്: മുൽത്തക്ക എഫ്.സി ജേതാക്കൾ
text_fieldsറൊണക്ക് സുഹാർ ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായ മുൽത്തക്ക എഫ്.സി ടീമംഗങ്ങൾ
സുഹാർ: സുഹാർ അലൂമിനിയവും താജ് അൽ ഫലജ് ഗ്രൂപ്പും സ്പോൺസർ ചെയ്ത് സംഘടിപ്പിച്ച റൊണക്ക് സുഹാർ ചാമ്പ്യൻസ് ലീഗ് സീസൺ -2 ടൂർണമെന്റിൽ വിജയിച്ച് സതീഷ് നയിച്ച മുൽത്തക്ക എഫ്.സി താജ് അൽ ഫലജ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ടീം സ്വന്തമാക്കി. നിസ്മത്ത് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫി ലത്തീഫ് സീബ് നയിച്ച മജീസ് എഫ്.സിയും സ്വന്തമാക്കി.
ആറ് ടീമുകൾ മാറ്റുരച്ച ലീഗ് ടൂർണമെന്റ് അൽ സലാം ഷോപ്പിങ് സെന്റർ ഉടമ സമദ് കിക്ക്ഓഫ് നിർവഹിച്ച് ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥിയായി താജ് അൽ ഫലജ് ഹൈപ്പർമാർക്കറ്റ് മാനേജർ ശ്യാം പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച ഗോൾ നേട്ടക്കാരനുള്ള ഡോണറ്റ് വേൾഡ് പുരസ്കാരം മുൽത്തക്ക എഫ്.സിയുടെ മുസമ്മിൽ നേടി. മികച്ച ഗോൾ കീപ്പർക്കുള്ള ഭാഹ്നസ് സ്പോൺസർ ചെയ്ത ട്രോഫി മജീസ് എഫ്.സിയുടെ അമീർ സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള നദീം സുഹാർ സ്പോൺസർ ചെയ്ത ട്രോഫി മജീസ് എഫ്.സിയുടെ സിനൂപ് സ്വന്തമാക്കി.

