റോബർട്ടിന്റെ മരണം ഒമാനിലേക്ക് തിരിച്ചുവരാനിരിക്കെ
text_fieldsമസ്കത്ത്: കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പ്രവാസി മരണപ്പെട്ട സംഭവം മസ്കത്തിലും ദുഃഖം പടർത്തി. തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴിഞ്ഞദിവസം മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിനു കിഴക്കായിരുന്നു അപകടം. റോബർട്ട് ബൈക്കിൽ ഇടറോഡിൽനിന്നു ചവറ പാതയിലേക്കു കയറുമ്പോൾ എതിർ ദിശയിൽവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന റോബർട്ട് കഴിഞ്ഞ മാസം പതിമൂന്നിനാണ് നാട്ടിലേക്ക് അവധിക്കു പോയത്.
വെള്ളിയാഴ്ച തിരിച്ചു വരാനിരിക്കെയാണ് അപകടത്തിൽപ്പെടുന്നത്. എപ്പോഴും സൗമ്യമായി പെരുമാറുകയും ഏൽപ്പിക്കപ്പെടുന്ന ജോലികൾ കൃത്യമായി ചെയ്യുന്നതിലും റോബർട്ട് ജോസ് ഏപ്പോഴും മുന്നിലായിരുന്നുവെന്ന് സഹ പ്രവർത്തകർ പറഞ്ഞു. മസ്കത്തിൽ വലിയ സുഹൃത്ത് വലയത്തിനുടമ കൂടിയായ റോബർട്ട് ജോസിന്റെ വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

