മസ്കത്ത്: വാണിജ്യ സ്ഥാപനത്തിൽ നിന്ന് 43,000 റിയാൽ കവർന്ന കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റ് പൊലിസാണ് ഏഷ്യൻ വംശജനെ പിടികൂടിയത്. ഇയാൾ ഏത് രാജ്യക്കാരനാണെന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. വഞ്ചനക്കേസിൽ മറ്റൊരു ഏഷ്യൻ വംശജനെ അറസ്റ്റുചെയ്തതായി ബോഷർ പൊലീസും അറിയിച്ചു. ജോലിക്കായുള്ള കരാറുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് മറ്റൊരു വിദേശിയിൽനിന്ന് 25000 റിയാലാണ് ഇയാൾ തട്ടിയെടുത്തത്. വ്യാജമായി നിർമിച്ച കരാറുകളാണ് ഇയാൾക്ക് നൽകിയത്
മസ്കത്തിലെ വീട്ടിൽനിന്ന് പണവും രണ്ട് മൊബൈൽ ഫോണുകളും കവർന്ന കേസിലും പ്രതിയെ പിടികൂടിയിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് കേബിളുകൾ മോഷ്ടിച്ച ഏഷ്യൻ വംശജനും അറസ്റ്റിലായിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും കവർച്ച നടത്തുകയുംചെയ്ത രണ്ട് അറബ് വംശജർ ദോഫാറിൽ പിടിയിലായി. ലൈസൻസില്ലാതെ ചികിത്സ നടത്തിയ ഏഷ്യൻ വംശജനെയും പിടികൂടിയതായി ദോഫാർ പൊലീസ് അറിയിച്ചു. വടക്കൻ ബാത്തിനയിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കൂട്ടം വിദേശികളിൽനിന്ന് പിടിച്ചുപറി നടത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 1:59 AM GMT Updated On
date_range 2019-08-20T07:29:46+05:3043000 റിയാൽ കവർന്ന കേസിൽ വിദേശി അറസ്റ്റിൽ
text_fieldsNext Story