നിർമാണ കമ്പനിയിൽനിന്ന് 3.85 ലക്ഷം റിയാൽ കവർന്ന് മലയാളി നാട്ടിലേക്ക് കടന്നു
text_fieldsമസ്കത്ത്: നിർമാണ കമ്പനിയുടെ 3.85 ലക്ഷം റിയാൽ (6.48 കോടി) കവർന്ന് മലയാളി നാട്ടിലേക്ക് കടന്നതായി പരാതി. ഒമാനി-യു.എ.ഇ സ്വദേശികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയിലെ അക്കൗണ്ടൻറായ ഹരികുമാർ എന്നയാൾക്കെതിരെയാണ് പരാതി. ഇൻവോയിസിൽ കമ്പനിയുടെ അക്കൗണ്ട് നമ്പറിന് പകരം സ്വന്തം അക്കൗണ്ട് നമ്പർ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കമ്പനി മസ്കത്തിൽ കരാറടിസ്ഥാനത്തിൽ കെട്ടിടം നിർമിക്കുന്നുണ്ട്. ഇൗ പദ്ധതിയുടെ കരാർ നൽകിയവരിൽനിന്ന് കമ്പനിക്ക് ലഭിക്കാനുള്ള അവസാനത്തെ മൂന്ന് തവണത്തെ പണമാണ് ഇൻവോയിസിൽ അക്കൗണ്ട് നമ്പർ തിരുത്തി ഹരികുമാർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. തുടർന്ന് മാർച്ച് പകുതിയോടെ ഒരാഴ്ചത്തെ എമർജൻസി ലീവ് ആവശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. ഉപഭോക്താവ് പണം നൽകിയതിെൻറ റസിപ്റ്റ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 2011ലാണ് ഹരികുമാർ ഇവിെട ജോലിക്ക് ചേരുന്നത്. 2015ൽ അക്കൗണ്ടിങ് വിഭാഗത്തിെൻറ മേധാവിയായി ഇയാൾക്ക് പ്രമോഷൻ നൽകുകയും ചെയ്തു. കമ്പനി ഇയാൾക്കെതിരെ മസ്കത്തിലെ കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും യു.എ.ഇ പത്രം ദി നാഷനൽ റിപ്പോർട്ട് ചെയ്തു.
കോടതിയുടെ പരിഗണനയിലുള്ള വ്യാജരേഖചമച്ചും മറ്റും പണംതട്ടിയ കേസുകളിൽ പകുതിയിലും മിഡിൽ മാനേജർ തസ്തികയിലുള്ളവരാണ് പ്രതികളെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 734 സാമ്പത്തിക വഞ്ചനാ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണ്.
എണ്ണത്തിൽ കുറവുണ്ടായിട്ടുെണ്ടങ്കിലും ഇത്തരം കേസുകൾ ആവർത്തിക്കുന്നത് മന്ത്രാലയം ഗുരുതരമായാണ് എടുത്തിട്ടുള്ളത്. ചെലവ് ചുരുക്കാൻ ചില കമ്പനികൾ വർഷത്തിൽ ഒരിക്കൽമാത്രമാണ് പുറത്തുനിന്നുള്ള ഒാഡിറ്ററെ കൊണ്ട് കണക്കുകൾ പരിശോധിപ്പിക്കാറുള്ളൂ.
ഇത് തട്ടിപ്പുകാർക്ക് വളമാകുന്നുണ്ട്. മൂന്നുമാസത്തിലൊരിക്കൽ ഇത്തരത്തിൽ പുറത്തുനിന്നുള്ള ഒാഡിറ്ററെ കൊണ്ട് പരിശോധന നടത്തിച്ചാൽ ക്രമക്കേടുകൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
