വീട് കുത്തിത്തുറന്ന് കവർച്ച : മൂന്നുപേർ അറസ്റ്റിൽ
text_fieldsമസ്കത്ത്: വീട് കുത്തിത്തുറന്ന് അകത്ത് കയറിയതും കവർച്ച നടത്തിയതുമായ കേസുകളിൽ മൂന്നുപേർ അറസ്റ്റിൽ. രണ്ടു കേസുകളിലായാണ് ഇവർ അൽ ഖൂദ് പൊലീസിെൻറ പിടിയിലായത്. വീടിനകത്ത് കയറിയ കേസിൽ രണ്ടു വിദേശികളാണ് പിടിയിലായത്. വീടിെൻറ പവിത്രത ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി അറിയിച്ചു. മോഷണത്തിനാണോ ഇവർ അകത്ത് കയറിയതെന്നതടക്കം വിശദ വിവരങ്ങൾ ലഭ്യമല്ല. നിരവധി വീടുകളിൽനിന്ന് കവർച്ച നടത്തിയയാളാണ് പിടിയിലായ മൂന്നാമനെന്നും പൊലീസ് അറിയിച്ചു. പിടിയിലായവരെ നിയമ നടപടികൾക്കായി കൈമാറി.
മാർച്ചിൽ 136 കവർച്ചാ കേസുകളാണ് ഒമാനിൽ ഉണ്ടായതെന്ന് ആർ.ഒ.പി അറിയിച്ചു. ഇൗ കേസുകളിൽ പ്രതികളെന്ന് സംശയിക്കുന്ന 127 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ കവർച്ചാ കേസുകളിൽ വർധന ദൃശ്യമാണ്. ഫെബ്രുവരിയിൽ 106 കേസുകളാണ് ഒമാനിൽ ഉണ്ടായത്. ഇൗ കേസുകളിലായി 115 പേരാണ് അറസ്റ്റിലായത്. കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ പിടികൂടാനും പൊതുജനങ്ങൾ നൽകിയ സഹകരണത്തെ പ്രകീർത്തിച്ച പൊലീസ്, ഒാരോരുത്തരുടെയും സ്വത്തുവകകൾ സംരക്ഷിക്കാൻ വേണ്ട മുൻകരുതൽ നടപടികളെടുക്കണമെന്നും അഭ്യർഥിച്ചു. ഒമാനിലെ താമസക്കാർ വീടുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വീടുകളിലും കടകളിലും റോഡുകളിലും മറ്റും നടക്കുന്ന കുറ്റകൃത്യങ്ങളിൽ 90 ശതമാനം പ്രതികളെ കാമറകളുടെ സഹായത്തോടെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. സ്മാർട്ട്േഫാണുകളിലൂടെ വീടിനകത്തെ കാഴ്ചകൾ കാണുന്നതിനുള്ള സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ ജനങ്ങൾ ഉപയോഗപ്പെടുത്തുന്നത് വഴി കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള സമയം ലാഭിക്കാൻ സാധിക്കുമെന്നും ആർ.ഒ.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
