Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​ഡ്​​ഷോ​യി​ലും...

റോ​ഡ്​​ഷോ​യി​ലും ഖ​ലീ​ഫ​ത​ന്നെ താ​രം

text_fields
bookmark_border
റോ​ഡ്​​ഷോ​യി​ലും ഖ​ലീ​ഫ​ത​ന്നെ താ​രം
cancel

മ​സ്​​ക​ത്ത്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​വ​ർ​ക്ക്​ പ​രി​ചി​ത മു​ഖ​മാ​ണ്​ മ​സ്​​ക​ത്തി​ലെ മ​ല​ യാ​ളം പ​റ​യു​ന്ന ഒ​മാ​നി. സൗ​ദ്​ ബ​ഹ്​​വാ​ൻ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​സ്​​കി സ്വ​ദേ​ശി ഖ​ലീ​ഫ അ​ലി അ​ൽ അം​രി​യാ​യി​രു​ന്നു ബോ​ഷ​ർ ലു​ലു​വി​ൽ ന​ട​ന്ന ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ റോ​ഡ്​ ഷോ​യി​ലെ​യും താ​രം.
ഇം​ഗ്ലീ​ഷി​ലു​ള്ള ചോ​ദ്യ​ത്തി​നും എ​നി​ക്ക്​ മ​ല​യാ​ളം അ​റി​യാം, മ​ല​യാ​ള​ത്തി​ൽ ചോ​ദി​ച്ചോ​ളൂ എ​ന്ന മ​റു​പ​ടി ന​ൽ​കി അ​വ​താ​രി​ക​യെ ഞെ​ട്ടി​ച്ചാ​ണ്​ ഖ​ലീ​ഫ​യു​ടെ പ്ര​ക​ട​ന​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്. പോ​ഡി​യ​ത്തി​ൽ മ​ല​യാ​ളം പ​റ​യു​ന്ന ഒ​മാ​നി​യെ ക​ണ്ട​പ്പോ​ൾ കാ​ണി​ക​ളു​ടെ എ​ണ്ണം കൂ​ടി.

‘ന​ര​സിം​ഹം’ സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​​​െൻറ ഹി​റ്റ്​ ഡ​യ​ലോ​ഗാ​യ ‘പോ ​മോ​നേ ദി​നേ​ശാ’ ഖ​ലീ​ഫ ഒ​റ്റ ശ്വാ​സ​ത്തി​ൽ പ​റ​ഞ്ഞു​തീ​ർ​ത്ത​പ്പോ​ൾ കാ​ണി​ക​ൾ നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ്​ ന​ൽ​കി​യ​ത്. പ​ള്ളി​ക്കെ​ട്ടും ശ​ബ​രി​മ​ല​ക്കും എ​ന്ന ഹി​റ്റ്​ ഭ​ക്തി​ഗാ​നം, മാ​ണി​ക്യ​മ​ല​രാ​യ പൂ​വി തു​ട​ങ്ങി​യ മ​ല​യാ​ളം പാ​ട്ടു​ക​ളും ര​ണ്ട്​ ത​മി​ഴ്​ പാ​ട്ടു​ക​ളും ഖ​ലീ​ഫ ആ​ല​പി​ച്ചു. ഖ​ലീ​ഫ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്താ​ണ്​ പ​ല​രും പി​രി​ഞ്ഞ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഡോ. ​രാ​ജ​ഗോ​പാ​ൽ, ച​ന്ദ്ര​ൻ​ബാ​ബു എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. ബോ​ഷ​ർ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ പൈ​ലി ജോ​യ്​ ഖ​ലീ​ഫ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsRoadshow
News Summary - roadshow-oman-gulf news
Next Story