Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴ: മസ്കത്തിലെ...

മഴ: മസ്കത്തിലെ റോഡുകളിൽ വെള്ളം കയറി

text_fields
bookmark_border
മഴ: മസ്കത്തിലെ റോഡുകളിൽ വെള്ളം കയറി
cancel

മസ്കത്ത്​: കനത്ത മഴയെ തുടർന്ന്​ തലസ്​ഥാന നഗരിയായ മസ്കത്തുൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി. വിവിധ ഇടങ്ങളിൽ കുടുങ്ങിയ 50ൽ അധികം ആളുകളെ രക്ഷിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല.

പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്​. വാദികൾ മുറിച്ച്​ കടക്കരുതെന്നും വേണ്ട മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​. താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരോട്​ മാറി നിൽക്കാൻ ആവശ്യപ്പെട്ടു.


മുൻകരുതൽ നടപടികളുമായി റോയൽ ഒമാൻ പൊലീസും രംഗത്തുണ്ട്​. മത്ര, അൽഖുവൈർ, ദാർസൈത്ത്​, ഹമരിയ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ചൊവ്വാഴ്ച പുലർച്ചയോടെ മഴ കോരി ചൊരിയാൻ തുടങ്ങിയത്​. കഴിഞ്ഞ ദിവസങ്ങളിൽ മുസന്ദം അടക്കമുള്ള ഗവർണറേറ്റുകളിലും മഴ പെയ്തിരുന്നു.

ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്​, ദാഹിറ, വടക്കൻ ശഖിയ, തെക്കൻ ശർഖിയ എന്നീ ഗവർണേറ്റുകിൽ ബുധനാഴ്ചവരെ ഇടി മിന്നലോടൂകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴച മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanweather news
News Summary - roads in Muscat waterlogged due to Rain
Next Story