സൂറിൽ റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു
text_fieldsസൂറിൽ നിർമാണം പുരോഗമിക്കുന്ന റോഡുകളിലൊന്ന്
മസ്കത്ത്: യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് വിലായത്തില്‍ വിവിധ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിവിയിലെ നിയാബത്തിലും സൂരിലെ വിലായത്തിലെ ഖൽഹട്ട് മേഖലയിലും നിരവധി റോഡ് പാതകളിൽ മന്ത്രാലയം റോഡ് നിർമാണ പദ്ധതി ഏറ്റെടുത്തു.
തിവിയിലെ നിയാബത്തും സൂറിലെ ഖൽഹട്ട് പ്രദേശത്തുമുള്ള റോഡുകളുടെ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ റോഡുകൾ മലയോരഗ്രാമങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കും. കോൺക്രീറ്റ് പാതകളാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് ഉടന്‍ യാത്രക്കായി തുറന്നുനല്‍കും. ഒമാന്‍-ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനിയുടെ സഹകരണത്തോടെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് റോഡ് ഒരുക്കുന്നത്.

