Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡുകൾ ഭാഗികമായി അടച്ചു
text_fieldsbookmark_border
മസ്കത്ത്: അറ്റകുറ്റപ്പണികള്‍ക്കായി തലസ്ഥാന നഗരിയിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. മസ്കത്ത് എക്സ്പ്രസ് വേ, ദാര്‍സൈത്ത്-റൂവി റോഡ് എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ദാര്സൈത്തില്നിന്നും റൂവിയിലേക്കുള്ള റോഡ് ഭാഗികമായി അടച്ചിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണം. ഈ മാസം 14 വരെ അറ്റകുറ്റപ്പണി തുടരും. മസ്കത്ത് എക്സ്പ്രസ് വേയില്‍ ഖുറം ഭാഗത്താണ് (അല്‍ ആലം പാലത്തിന് സമീപം) അറ്റുകുറ്റപ്പണികള്‍ നടത്തുന്നത്. പ്രദേശത്തും ഭാഗികമായി റോഡ് അടച്ചിട്ടുണ്ട്. ഫെബ്രുവരി ആറുവരെ നിയന്ത്രണങ്ങള്‍ തുടരും.
Next Story

