ഒബാറിലേക്ക് യാത്ര സംഘടിപ്പിച്ചു
text_fieldsഐ.എം.ഐ സലാല സംഘടിപ്പിച്ച‘റോഡ് ട്രിപ് 2023’സംഘം ഹേലയിലെ ഫാം സന്ദർശിക്കുന്നു
സലാല: ഐ.എം.ഐ സലാല ഒമാനിലെ ചരിത്രപ്രസിദ്ധമായ ഒബാറിലേക്ക് യാത്ര സംഘടിപ്പിച്ചു. ‘റോഡ് ട്രിപ് 2023’ എന്ന പേരിലാണ് യാത്ര സംഘടിപ്പിച്ചത്. സലാലയിൽനിന്ന് പുറപ്പെട്ട സംഘം ഹേലയിലെ ഫാമുകളാണ് ആദ്യം സന്ദർശിച്ചത്. ഉച്ചയോടെയാണ് ശിസിർ വിലായത്തിലുള്ള ഹൂദ് നബിയുടെ ചരിത്രാവശിഷ്ടങ്ങൾ ഉണ്ടെന്ന് കരുതുന്ന ഒബാർ സന്ദർശിച്ചത്. ലോകത്തിലെ ഏറ്റവും വന്യമരുഭൂമിയായ റുബൂ ഉൽ ഖാലി ഇവിടെനിന്നാണ് ആരംഭിക്കുന്നത്.
വൈകീട്ടോടെ തുംറൈത്തിൽ തിരിച്ചെത്തിയ സംഘം തുംറൈത്തിലെ ഖനന കേന്ദ്രങ്ങളും ക്വാറികളും സന്ദർശിച്ചു. രാത്രി സ്വകാര്യ ഫാമിൽ നടന്ന ക്യാമ്പ് ഫയറിൽ വിവിധ കലാപരിപാടികളും ഗെയിമുകളും നടന്നു. രാത്രി ഒരു മണിയോടെ റോഡ് ട്രിപ് 2023 സംഘം സലാലയിൽ തിരിച്ചെത്തി. ജി. സലീം സേട്ട്, സലാഹുദ്ദീൻ, സാബു ഖാൻ, കെ. മുഹമ്മദ് സാദിഖ്, സജീബ് ജലാൽ, റജീന, മദീഹ എന്നിവർ നേതൃത്വം നൽകി.

