Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​ഡ്​ സു​ര​ക്ഷ...

റോ​ഡ്​ സു​ര​ക്ഷ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
റോ​ഡ്​ സു​ര​ക്ഷ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
cancel
camera_alt

റോ​ഡ് സുരക്ഷ​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഗ​താ​ഗ​ത സ്ഥി​തി​ഗ​തി​ക​ൾ അ​വ​​ലോ​ക​നം ചെ​യ്യാ​നാ​യി റോ​ഡ് സേ​ഫ്റ്റി​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും പൊ​ലീ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ലു​മാ​യ ഹ​സ​ൻ മൊ​ഹ്‌​സി​ൻ അ​ൽ ശ​ർ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ഡ് സു​ര​ക്ഷ​യു​ടെ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ഷി​ക സൂ​ചി​ക​ക​ൾ, സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ, റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ വി​ശ​ക​ല​ന ഫ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​മി​തി പ​രി​ശോ​ധി​ച്ചു.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ സി​ല​ബ​സ് രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ത​ല​മു​റ​യി​ലും റോ​ഡ് സു​ര​ക്ഷ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ഇ​ത് സു​പ്ര​ധാ​ന പ​ങ്ക്​ വ​ഹി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കി​നെ​പ​റ്റി​യും സ​മി​തി പ​റ​ഞ്ഞു. സു​ൽ​ത്താ​നേ​റ്റി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ട്രാ​ഫി​ക് സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും സ​മൂ​ഹ​ത്തെ അ​തി​ന്റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും ട്രാ​ഫി​ക് സേ​ഫ്റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road SafetyReview Meeting
News Summary - Road Safety Review Meeting
Next Story