മസ്കത്ത്: പെരുന്നാൾ അവധി അവസാനിക്കുന്നത് റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ െപട്രോളിങും നിരീക്ഷണവും ശക്തമാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നതിനായി ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർ.ഒ.പി ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ കേണൽ അലി ബിൻ സുലായെം അൽഫലാഹി പറഞ്ഞു.
അവധി സമയത്ത് ശ്രദ്ധയോടെ മാത്രമേ വാഹനം ഒാടിക്കാൻ പാടുള്ളൂ. കൂടുതൽ അപകടങ്ങൾക്കും അമിത വേഗമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിൽ ഡ്രൈവർമാർ മോശം പെരുമാറ്റം പുറത്തെടുക്കരുത്. പൊതുറോഡുകളിലെ മത്സരയോട്ടവും മറ്റും ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കുന്നു. ഇത്തരം പെരുമാറ്റങ്ങൾ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 50െൻറ ലംഘനമാണ്.
മറ്റുള്ളവരുടെ ജീവനോ സ്വത്തോ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനമോടിക്കുന്നവർക്ക് 10 ദിവസം മുതൽ രണ്ടുമാസം വരെ തടവും100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയുമാണ് ശിക്ഷ.
വാഹമോടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അലി അൽഫലാഹി ഒാർമിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 9:32 AM GMT Updated On
date_range 2019-02-22T11:00:00+05:30പെരുന്നാൾ അവധി: റോഡുകളിൽ നിരീക്ഷണം ശക്തമാക്കും –ആർ.ഒ.പി
text_fieldsNext Story