ദോഫാറിൽ 36 ദശലക്ഷത്തിലധികം റിയാലിന്റെ റോഡ് പദ്ധതികൾ
text_fieldsദോഫാർ ഗവർണറേറ്റിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഗതാഗതമേഖലക്ക് കരുത്തുപകർന്ന് ദോഫാർ മുനിസിപ്പാലിറ്റി 36 ദശലക്ഷത്തിലധികം റിയാലിന്റെ റോഡ് പദ്ധതികൾ നടപ്പാക്കുന്നു. ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഇന്റേണൽ, ഡ്യുവൽ കാരിയേജ് വേകൾ നിർമിക്കുന്നതിനാണ് നിരവധി പദ്ധതികൾ നടപ്പാക്കുന്നത്. 300 കിലോമീറ്ററിലധികമാണ് പുതിയ പദ്ധതികളുടെ ആകെ ദൂരം. സുസ്ഥിര ഗവർണറേറ്റ്-നഗരവികസന പരിപാടിയുടെയും ഒമാൻ വിഷൻ 2040ന്റെയും ഭാഗമായാണ് പദ്ധതികൾ.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, വിവിധ റെസിഡൻഷ്യൽ ഏരിയകൾക്കിടയിലുള്ള യാത്ര സുഗമമാക്കുക, അതുവഴി നഗരത്തിലെ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുക, ഗതാഗതസുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. സലാല, താഖ, മിർബാത്ത്, സദ, ഷലീം, ഹല്ലാനിയത്ത് ദ്വീപുകൾ, തുംറൈത്ത്, മഖ്ഷാൻ, അൽ മസ്യൂന, റഖ്യൂത്ത്, ധാൽഖൂത്ത് വിലായത്തുകളിലെ ഇന്റേണൽ റോഡുകളുടെ നിർമാണം ഈ വർഷം നടക്കുന്നതും പൂർത്തീകരിച്ചതുമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

