മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ സഹ്താൻ റോഡിെൻറ നിർമാണം പൂർത്തിയായി. ഇൗ ഭാഗത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ യാത്രാദുരിതം അകറ്റാൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിർദേശപ്രകാരം 31 ദശലക്ഷം റിയാൽ ചെലവിട്ടാണ് ഇൗ റോഡ് നിർമിച്ചത്.
താഴ്വരകളിലൂടെയും മലനിരകളിലൂടെയും നിർമിച്ച മുപ്പത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 31 ഗ്രാമങ്ങൾക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്.
പ്രകൃതിസുന്ദരമായ ഇൗ ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ റോഡ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.