അൽ അൻസബ് പാലത്തിന് സമീപം ഞായറാഴ്ച മുതൽ അഞ്ച് ദിവസം വരെ റോഡ് ഭാഗികമായി അടക്കും
text_fieldsമസ്കത്ത്: അൽ അൻസബ് പാലത്തിന് സമീപം മസ്കത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടക്കും. റോയൽ ഒമാൻ പൊലീസും മസ്കത്ത് മുനിസിപ്പാലിറ്റിയും ചേർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അൽ അൻസബ്–അൽ ജിഫ്നൈൻ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി റോഡ് ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് നിയന്ത്രണം. ഒക്ടോബർ നാല് രാവിലെ ഒമ്പത് മുതൽ ഭാഗികമായി അടച്ചിടൽ ആരംഭിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.അടച്ചിടുന്ന ഭാഗം മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച ട്രാഫിക് പ്ലാനിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തുകൂടി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങളും റോഡിലെ മുന്നറിയിപ്പ് ബോർഡുകളും പിന്തുടരുകയും വേണം. പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

