സൂറിലെ മലയോര റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി
text_fieldsസൂർ വിലായത്തിലെ മലയോര റോഡുകളിലൊന്നിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായപ്പോൾ
മസ്കത്ത്: സൂർ വിലായത്തിലെ വിവിധ മലയോര റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി. തിവിയിലെ നിയാബത്ത്, ഖൽഹാത്ത് തുടങ്ങിയ മേഖലയിൽ നടന്നിരുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുമായി (ഒമിഫ്കോ) സഹകരിച്ചായിരുന്നു റോഡ് പണികൾ നടത്തിയിരുന്നത്. മേഖലയുടെ വികസന ഭൂപ്രകൃതിയിലെ സുപ്രധാന ഘട്ടം അടയാളപ്പെടുത്തുന്നതും മയോര മേഖലയിലേക്കുള്ള യാത്ര സുഗമമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

