ആർ.എം.എ മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു
text_fieldsറൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർ
മസ്കത്ത്: റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു.
റൂവിയിലെ ഗോൾഡൻ ടുലിപ്പ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ മാനസിക സമ്മർദങ്ങൾ തിരിച്ചറിയുന്നതും അതിനെ ആരോഗ്യകരമായി നേരിടുന്നതിനുള്ള മാർഗങ്ങളും, കുടുംബാന്തര ബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികളുടെ മാനസിക വളർച്ചയിൽ മാതാപിതാക്കളുടെ പങ്കും ഉൾക്കൊള്ളുന്ന വിഷയങ്ങൾ അവതരിപ്പിച്ചു.
നന്ദിനി നന്ദകുമാർ, അഡ്വ. മധുസൂദനൻ, അഡ്വ. ഇമാം ഖാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സജിനി സോണി മോഡറേറ്ററായി. പ്രസിഡന്റ് ഫൈസൽ ആലുവ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും സന്തോഷ് കെ.ആർ നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ സുജിത് സുഗതൻ, നീതു ജിതിൻ, ബിൻസി സിജോ, ശ്യാംജി ബാബു, സുജിത് പത്മകുമാർ, സച്ചിൻ, ഷാജഹാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

