ആർ.എം.എ സ്വാതന്ത്ര്യദിനാഘോഷം ഇന്ന്
text_fieldsമസ്കത്ത് : ഒമാനിലെ റൂവി മലയാളി അസോസിയേഷൻ(ആർ.എം.എ) ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം ലൈഫ് ലൈൻ ഹോസ്പിറ്റൽ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യസമര നായകരുടെ അനുസ്മരണം, സൗജന്യ മെഡിക്കൽ ചെക്കപ്പ്, ഹൃദ്രോഗ അവബോധ ക്ലാസ്, സി.പി.ആർ. പരിശീലനം എന്നിവയാണ് പരിപാടികളുടെ മുഖ്യ ആകർഷണങ്ങൾ.
അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മധുസൂദനൻ സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കും. ഡോ. മുജീബിന്റെ നേതൃത്വത്തിൽ മെഡിക്കൽ അവബോധ പരിപാടികളും, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും നടത്തപ്പെടും.സംഘാടന ചുമതലകളിൽ സന്തോഷ് കെ.ആർ., നീതു ജിതിൻ, ബിൻസി സിജോയ്, ഷാജഹാൻ, ആഷിഖ്, സുഹൈൽ, സച്ചിൻ, എബി, വിനോദ്, ഷൈജു, സുജിത് പത്മകുമാർ, ഷാംജി എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

