ശ്രദ്ധേയമായി ആർ.എം.എ ചിത്രരചന മത്സരം
text_fieldsറൂവി മലയാളി അസോസിയേഷന്റെ (ആർ.എം.എ) നേതൃത്വത്തിൽ നടന്ന ചിത്രരചന മത്സരം
മസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ (ആർ.എം.എ) നേതൃത്വത്തിൽ സുൽത്താൻ സെന്ററുമായി സഹകരിച്ച് നടത്തിയ ചിത്രരചന മത്സരം ശ്രദ്ധേയമായി. കുട്ടികളിലെ കലാപ്രതിഭയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താൻ സെന്റർ ഹാളിൽ നടന്ന മത്സരത്തിൽ കെ.ജി. മുതൽ പ്ലസ് ടു വരെ വിവിധ പ്രായ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
കെ.ജി മുതൽ ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിരുന്നു മത്സരം.വിജയികൾ: ഒന്നാം സ്ഥാനം-ഫാത്തിമ സിയാ, ആയിന എൽസാ ദിപു, ദേവദാർഷ് ജയകുമാർ, ഗീതിക രഞ്ജിത്, രണ്ടാം സ്ഥാനം- ശ്രീഹരി, റയാൻ റിജു, മേഥഗൗരി, ദിയ ഷഹീർ മൂന്നാം സ്ഥാനം-റൈസ, ഐഷ, റോഷൻ, അഫ്റാഹ് ഫാത്തിമ, കാശ്മീര, റീഹാ മെഹറിൻവിജയികൾക്ക് ട്രോഫികളും ഗിഫ്റ്റ് വൗച്ചറുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മികച്ച പ്രകടനത്തിന് ബെസ്റ്റ് പെർഫോമർ അവാർഡ് ഗീതിക രഞ്ജിത്തിന് നൽകി. അവാർഡായി സ്വർണനാണയം സമ്മാനിച്ചു.
ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. മധുസൂദനൻ മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് മെന്റലിസം ഷോയും അരങ്ങേറി. രമ ശിവകുമാർ, നിലാവ് റെസ, പ്രിയ വിജേഷ് എന്നിവർ വിധികർത്താക്കളായി.
മീഡിയവൺ ഒമാൻ റിപ്പോർട്ടർ അലി കൂട്ടായി, മാതൃഭൂമി ഒമാൻ റിപ്പോർട്ടർ ഫൈസൽ മുഹമ്മദ്, ലൈബു മുഹമ്മദ്, ഒമാൻ മല്ലു എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും ട്രഷറർ കെ.ആർ സന്തോഷ് നന്ദിയും പറഞ്ഞു.സുൽത്താൻ സെന്റർ പ്രതിനിധികളായ മദിഹ, അർജുൻ, ജോയ്, ഷാംജി, ആർ.എം.എ കമ്മിറ്റി അംഗങ്ങളായ നീതു ജിതിൻ, ബിൻസി സിജോ, സുജിത് സുഗതൻ, സുജിത് മെന്റലിസ്റ്റ്, ആഷിഖ്, ഷാജഹാൻ, എബി, സുഹൈൽ, സച്ചിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

