ആർ.എം.എ ‘കേരളീയം പുരസ്കാരം -2025’ സമ്മാനിച്ചു
text_fieldsറൂവി മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ‘ആർ.എം.എ കേരളീയം പുരസ്കാരം-2025’ ചലച്ചിത്ര നിർമാതാവ് സലീം മുതുവമ്മലിന് സമ്മാനിച്ചപ്പോൾ
മസ്കത്ത്: റൂവി മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ആർ.എം.എ കേരളീയം പുരസ്കാരം-2025’ പ്രശസ്ത ചലച്ചിത്ര നിർമാതാവ് സലീം മുതുവമ്മലിന് സമ്മാനിച്ചു. വാദി കബീറിലെ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ‘റൂവി ഓണം 2025’ വേദിയിലാണ് പുരസ്കാരം കൈമാറിയത്. സിനിമ-സീരിയൽ താരം അനീഷ് രവി പുരസ്കാര ജേതാവിനെ പൊന്നാട അണിയിക്കുകയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.
മലയാളിയുടെ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന വിവിധ മേഖലകളിലെ മികച്ച വ്യക്തിത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനാണ് ഈ പുരസ്കാരം വർഷംതോറും ആർ.എം.എ നൽകുന്നത്. ചടങ്ങിൽ അനീഷ് രവിക്ക് സ്നേഹോപഹാരം ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവയും നവാഗത സംവിധായകൻ സിറാജ് റെസക്കുള്ള സ്നേഹോപഹാരം ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദും മുഖ്യാതിഥിയായി പങ്കെടുത്ത സാമ്പത്തിക വിദഗ്ധൻ അഡ്വ. മധുസൂദനനുള്ള സ്നേഹോപഹാരം ട്രഷറർ കെ.ആർ. സന്തോഷും സമ്മാനിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാർക്കുള്ള പുരസ്കാരം അനീഷ് രവി നൽകി.
ആഘോഷങ്ങളുടെ ഭാഗമായി ഓണപ്പൂക്കളം, മാവേലിയെഴുന്നള്ളത്ത്, താലപ്പൊലി, പുലികളി, തിരുവാതിര, ഓണപ്പാട്ടുകൾ, വിവിധ ഓണ മത്സരങ്ങൾ എന്നിവ നടന്നു.
നീതു ജിതിൻ, ബിൻസി സിജോ, എബി, ആഷിഖ്, സുജിത് സുഗുണൻ, സുജിത് പത്മകുമാർ, സച്ചിൻ, ഷാംജി, ഷൈജു വടകര, ഷാജഹാൻ, വിനോദ്, സുഹൈൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

