മസ്കത്ത്: അന്താരാഷ്ട്ര വിപണിയിൽ േഡാളർ ഡിമാൻഡ് വർധിച്ചതും ചൈനയും അമേരിക്കയും ത മ്മിൽ നടക്കുന്ന വ്യാപാരയുദ്ധവും കശ്മീർ പ്രശ്നങ്ങളും കാരണം രൂപയുടെ വിലയിടിഞ്ഞു. തി ങ്കളാഴ്ച ഒരുറിയാലിന് 183.20 എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഇത് ക ഴിഞ്ഞ അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇൗ വർഷം മാർച്ച് ആദ്യത്തിലാണ ് സമാന നിരക്ക് ലഭിച്ചിരുന്നത്.
ഇന്നലെ ഒറ്റ ദിവസംകൊണ്ട് ഡോളർ-രൂപ വിനിമയ നിരക്ക ിൽ 113 പൈസയുടെ കുറവാണ് ഉണ്ടായത്. 2013 ആഗസ്റ്റിനുശേഷം രൂപക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യമായാണ്. തിങ്കളാഴ്ച രാവിലെ റിയാലിന് 182. 70 രൂപ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയിരുന്നത്. വൈകുന്നേരത്തോടെ ഇത് 183.20 ആയി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തി പ്രാപിച്ചതാണ് രൂപ കൂപ്പുകുത്താൻ പ്രധാന കാരണം. അതോടൊപ്പം ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപം വൻ തോതിൽ പിൻവലിച്ചതും രൂപയുടെ വില ഇടിവിന് കാരണമായതായി ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാരണം ഇൗ മാസാദ്യം മുതൽ വൻ നിക്ഷേപമാണ് പിൻവലിച്ചത്. ഇന്ത്യൻ വിപണിയെ നിയന്ത്രിക്കുന്ന വിദേശ നിക്ഷേപകർക്ക് നികുതി ഏർപ്പെടുത്തുന്നുവെന്ന ഉൗഹാപോഹവും വിദേശ നിക്ഷേപം പിൻവലിക്കുന്നതിന് കാരണമായിട്ടുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്ക് പത്ത് ശതമാനം ഇറക്ക് മതി തീരുവ ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതാണ് ആഗോള സാമ്പത്തിക മേഖലയെ ബാധിച്ചത്. സെപ്റ്റംബർ മുതൽ 10 ശതമാനം തീരുവ ഏർപ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചത്. ഇത് ജപ്പാൻ അടക്കമുളള എല്ലാ രാജ്യങ്ങളുടെയും കറൻസികളുടെ മൂല്യത്തെ ബാധിച്ചു. പ്രതിസന്ധി മറക്കാൻ ചൈനയുടെ കറൻസിയായ യുവാെൻറ മൂല്യം കുറക്കുകയാണ് സർക്കാൻ ചെയ്തത്. ഡോളറിനെ അപേക്ഷിച്ച് ഏഴ് യുവാൻ എന്ന നിരക്കിലാണ് മൂല്യം കുറച്ചത്. 2008ന് ശേഷം ആദ്യമായാണ് ചൈനീസ് കറൻസി ഇത്രയും മൂല്യം കുറക്കുന്നത്.
ഇതുവഴി ഡോളറിെൻറ ഡിമാൻഡ് വർധിപ്പിക്കാനും അതുവഴി ഡോളർ ശക്തമാക്കാനുമായി. ആഭ്യന്തര വിപണിയിൽ കശ്മീർ പ്രശ്നങ്ങളും രൂപയുടെ മൂല്യം ഇടിയാൻ കാരണമാക്കി. രാജ്യത്ത് നടക്കുന്ന ചെറിയ സംഭവങ്ങൾേപാലും ഇന്ത്യൻ ഒാഹരി വിപണിയെയും രൂപയുടെ മൂല്യത്തെയും ബാധിക്കാറുണ്ട്.
ഒറ്റദിവസംകൊണ്ട് ഒാഹരി വിപണിയിലും വൻ ഇടിവാണുണ്ടായിരുന്നത്. 700 പോയൻറാണ് ഒരുദിവസം കുറഞ്ഞത്. കശ്മീൻ പ്രശ്നം എങ്ങനെ ഒാഹരി വിപണിയെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം. രൂപയുടെ വിനിമയ നിരക്ക് അടുത്തദിവസങ്ങളിൽ 182 രൂപക്കും 185 രൂപക്കും ഇടയിൽ നിൽക്കാനാണ് സാധ്യതയെന്ന് മധുസൂദനൻ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് രൂപയെ കാര്യമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ പ്രശ്നവും രൂപയെ ബാധിച്ചിട്ടുണ്ട് എന്നാൽ, രൂപയുടെ വിനിമയ നിരക്ക് അധികം താഴേക്ക് പോവാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.