Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറി​യാ-2 കാ​റ്റാ​ടി...

റി​യാ-2 കാ​റ്റാ​ടി വൈ​ദ്യുതി ​പ​ദ്ധ​തി: ആ​ദ്യ ട​ർ​ബൈ​ൻ സ്ഥാ​പി​ച്ചു

text_fields
bookmark_border
റി​യാ-2 കാ​റ്റാ​ടി വൈ​ദ്യുതി ​പ​ദ്ധ​തി: ആ​ദ്യ ട​ർ​ബൈ​ൻ സ്ഥാ​പി​ച്ചു
cancel
camera_alt

റി​യാ​ഹ്-2 പ​ദ്ധ​തി​യു​ടെ ആ​ദ്യ ട​ർ​ബൈ​ൻ വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ച​പ്പോ​ൾ

Listen to this Article

മ​സ്ക​ത്ത്: ഫ്രാ​ൻ​സ്-​ഒ​മാ​ൻ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യാ​യ റി​യാ​ഹ്-2 കാ​റ്റാ​ടി വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ആ​ദ്യ ട​ർ​ബൈ​ൻ വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ചു. ഒ​മാ​നി​ലെ പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന കാ​റ്റാ​ടി നി​ല​യ പ​ദ്ധ​തി​യാ​യ റി​യാ​ഹ്-2 പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗോ​ൾ​ഡ് വി​ൻ​ഡ് എ​ന്ന ചൈ​നീ​സ് ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ഒ.​ക്യു ആ​ൾ​ട്ട​ർ​നേ​റ്റീ​വ് എ​ന​ർ​ജി, ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ൽ വു​സ്ത, ദോ​ഫാ​ർ മേ​ഖ​ല​ക​ളി​ലാ​യി ആ​വി​ഷ്ക​രി​ച്ച റി​യാ​ഹ്-1, റി​യാ​ഹ്-2 എ​ന്നീ ര​ണ്ട് പ​ദ്ധ​തി​ക​ളി​ലു​മാ​യി 36 ട​ർ​ബൈ​നു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക.

ഇ​വ​യി​ലൂ​ടെ മൊ​ത്തം 234 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഒ​മാ​നി​ൽ ഇ​തു​വ​രെ ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ൽ വ​ച്ച് ഏ​റ്റ​വും നീ​ള​മേ​റി​യ ബ്ലേ​ഡു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ട​ർ​ബൈ​ൻ ട​വ​റു​ക​ൾ​ക്ക് ഏ​ക​ദേ​ശം 200 മീ​റ്റ​ർ ഉ​യ​ര​വും ഓ​രോ ബ്ലേ​ഡി​നും 90.2 മീ​റ്റ​ർ നീ​ള​വു​ണ്ടാ​കും. ഈ ​പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി പ്ര​ധാ​ന​മാ​യും പെ​ട്രോ​ളി​യം ഡെ​വ​ല​പ്‌​മെ​ന്റ് ഒ​മാ​ന്റെ (പി.​ഡി.​ഒ) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. ഇ​ത് പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ ഉ​പ​യോ​ഗം കു​റ​ക്കാ​നും പ്ര​തി​വ​ർ​ഷം 7,40,000 ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​നെ ത​ട​യാ​നും സ​ഹാ​യി​ക്കും.ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPower Projectgulf news malayalam
News Summary - Riya-2 wind power project: First turbine installed
Next Story