റോയൽ ഓപറ ഹൗസിൽ ‘റിഥം ഓഫ് ലൈഫ്’ പ്രദർശനം തുടങ്ങി
text_fieldsറോയൽ ഓപറ ഹൗസിൽ നടക്കുന്ന ‘റിഥം ഓഫ് ലൈഫ്’ പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ വൈവിധ്യവും സമ്പന്നപൂർണവുമായ കലകളുമായി ബന്ധപ്പട്ട ‘റിഥം ഓഫ് ലൈഫ്: ദ റിച്നസ് ആൻഡ് ഡൈവേഴ്സിറ്റി ഓഫ് ഒമാനി ആർട്സ്’ എന്ന സംഗീത-കലാ പ്രദർശനം റോയൽ ഓപറ ഹൗസ് മസ്കത്തിലെ ഹൗസ് ഓഫ് മ്യൂസിക്കൽ ആർട്സിൽ ആരംഭിച്ചു. റോയൽ ഓപറ ഹൗസ് മസ്കത്ത് ഡയറക്ടർ ബോർഡ് ഉപദേഷ്ടാവ് ഡോ. നാസിർ ഹമദ് അൽ തായി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഈ വർഷം നവീന സാങ്കേതികവിദ്യകളുടെ സഹായത്താൽ പുതുമയാർന്ന രൂപത്തിൽ പൈതൃകവും സംരക്ഷിച്ചുകൊണ്ടാണ് ‘റിഥം ഓഫ് ലൈഫ്’ പ്രദർശനം അവതരിപ്പിക്കുന്തെന്ന് അദ്ദേഹം പറഞ്ഞു. റോയൽ ഓപറ ഹൗസ് വർഷതോറും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൊന്നായി ഈ പ്രദർശനം മാറിയിരിക്കുകയാണെന്നും ഓരോ വർഷവും കൂടുതൽ വൈവിധ്യമാർന്ന പരിപാടികളിലൂടെ ഒമാനി കലാപൈതൃകം ജനങ്ങൾക്കുമുന്നിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാം. സൃഷ്ടിപരതയും പൈതൃകവും ഒരുമിപ്പിക്കുന്ന സംവാദാത്മക കലാസൃഷ്ടികളും ഒമാനിലെ സംഗീതപൈതൃകവുമായി ബന്ധപ്പെട്ട അപൂർവ മുദ്രകളും പ്രിന്റുകളും അടക്കം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനത്തോടൊപ്പം കല, സംഗീതം എന്നീ വിഷയങ്ങളിൽ സംവാദങ്ങളും അരങ്ങേറും. ‘മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിലെ ഗാനശൈലികൾ‘ എന്ന വിഷത്തിൽ മുസ്ലിം അൽ ഖദ്രി, ‘ദോഫാറിലെ ഗാനരീതികൾ’ എന്ന വിഷയത്തിൽ അലി സുഹൈൽ അൽ മഅ്ശാനി എന്നിവരും പങ്കെടുക്കുന്ന സംവാദ സെഷനുകൾ നടക്കും. പ്രദർശനം ഫെബ്രുവരി ഏഴുവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

