ആർ.എഫ്.സി ഫ്രൈഡ് ചിക്കൻ മൊബെലയിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ആർ.എഫ്.സി ഒമാൻ ഫ്രൈഡ് ചിക്കന്റെ നാലാമത്തെ ബ്രാഞ്ച് മൊബെലയിൽ പ്രവർത്തനം തുടങ്ങി. സ്പോൺസർ ഹമൂദ് അൽഹിനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർമാരായ റഫീഖ് മലയിൽ, ഫൈസൽ പിലാക്കാട്ട്, സലീം വടകര, നാസർ എടച്ചേരി, ഇബ്രാഹിം, ജനറൽ മാനേജർ അൻവർ സാദത് എന്നിവർ സംബന്ധിച്ചു. ഗുണമേന്മയുള്ള ഫുഡും മികച്ച സർവിസുമാണ് ആർ.എഫ്.സി ഫ്രൈഡ് ചിക്കന്റെ വിജയത്തിന്റെ പിന്നിലെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. നിലവിൽ അൽ ഹൈൽ നോർത്തിലും സൗത്തിലും അൽ കൂദിലും ആർ.എഫ്.സിക്ക് ബ്രാഞ്ചുകളുണ്ട്. വരും വർഷങ്ങളിൽ മസ്കത്തിലെ പ്രധാനപ്പെട്ട എല്ലാ ഏരിയകളിലും പുതിയ ശാഖകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ആർ.എഫ്.സി മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.

