Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരുചിവൈവിധ്യത്തിന്റെ...

രുചിവൈവിധ്യത്തിന്റെ മേളയുമായി ആർ.എഫ്.സി റൂവിയിൽ

text_fields
bookmark_border
രുചിവൈവിധ്യത്തിന്റെ മേളയുമായി ആർ.എഫ്.സി റൂവിയിൽ
cancel
camera_alt

ആർ.എഫ്.സിയുടെ എട്ടാമത് ശാഖ മസ്‌കത്തിലെ റുവി സി.ബി.ഡി ഏരിയയിൽ ഉദ്ഘാടനം

ചെയ്തപ്പോൾ

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ബ്രോസ്റ്റഡ് ചിക്കൻ ബ്രാൻഡായ ആർ.എഫ്.സി തങ്ങളുടെ എട്ടാമത് ശാഖ മസ്‌കത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ റുവി സി.ബി.ഡി ഏരിയയിൽ പ്രവർത്തനമാരംഭിച്ചു. പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കോ-ഫൗണ്ടർ ഹമൂദ് അബ്ബാസ് മൻസൂർ അൽ ഹിനായി നിർവഹിച്ചു. ചടങ്ങിൽ ആർ.എഫ്.സി ചെയർമാൻ റഫീഖ് മലയിൽ, വൈസ് ചെയർമാൻ ഫൈസൽ പിലാക്കാട്ട്, സി.ഇ.ഒ സലീം വടകര, സി.ഒ.ഒ അൻവർ സാദത്ത്, ബിസിനസ് ഓപറേഷൻസ് മാനേജർ തുളസി രാമചന്ദ്രൻ എന്നിവരും ഒമാനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

പുണ്യമാസമായ റമദാനിൽ തന്നെ പുതിയ ശാഖ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചെയർമാൻ റഫീഖ് മലയിൽ പറഞ്ഞു. ഗുണമേന്മയുള്ള വിഭവങ്ങളും മികച്ച കസ്റ്റമർ കെയറും ഉറപ്പാക്കുന്നതിലാണ് ആർ.എഫ്.സി എപ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികളുടെയും പ്രവാസികളുടെയും വലിയ പിന്തുണയാണ് പുതിയ ശാഖകൾ തുടങ്ങാൻ തങ്ങൾക്ക് പ്രചോദനമാകുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. വരും വർഷങ്ങളിൽ ഒമാനിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ബിസിനസ് ഓപ്പറേഷൻസ് മാനേജർ തുളസി രാമചന്ദ്രൻ വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ സമ്മാനപദ്ധതികൾ ഉപഭോക്താക്കൾക്കായി ഒരുക്കിയതായി ആർ.എഫ്.സി മനേജ്മെന്റ് അറിയിച്ചു. സ്ക്രാച്ച് ആൻഡ് വിൻ ഓഫറുകൾക്ക് പുറമെ, മെഗാ ഡ്രോയിലൂടെ ഐഫോൺ 17 പ്രോ മാക്സ് സ്വന്തമാക്കാനുള്ള ലക്കി ഡ്രോയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ഉദ്ഘാടന സ്​പെഷ്യൽ ഓഫറായി റൂവി ബ്രാഞ്ചിൽ 20 ശതമാനം ഓഫറും മാർച്ച് 18 വരെ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalruvideliciousRFCFlavors
News Summary - RFC at Ruvi with a festival of delicious flavors
Next Story