റെക്സ് സ്റ്റാർ ക്രിക്കറ്റ് ടൂർണമെന്റ് വിജയി ഡെസേർട്ട് ഇലവൻ
text_fieldsറെക്സ് സ്റ്റാർ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഡെസേർട്ട് ഇലവൻ
മസ്കത്ത്: ഒമാനിലെ ക്രിക്കറ്റ് ക്ലബായ റെക്സ് സ്റ്റാർ സംഘടിച്ച ആദ്യത്തെ ടെന്നിസ് ബാൾ വിന്റർ ക്രിക്കറ്റ് ടൂർണമെന്റിൽ ഡെസേർട്ടഡ് ഇലവൻ ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ സെഞ്ച്വറി സി.സി.യെ ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കണ്ണനെ ഫൈനലിലെ മികച്ച താരവും ഡെസേർട്ടഡ് ഇലവന്റെ രഘുവിനെ പ്ലയെർ ഓഫ് സീരീസായും തിരഞ്ഞെടുത്തു.
സെഞ്ച്വറി സി.സി.യിലെ വാസിം മികച്ച ബാറ്റർ ആയും അജയ് മികച്ച കീപ്പറായി തിരഞ്ഞെടുത്തു.
യു.പി.സി ഒമാനിലെ അഫ്സലും ലെൻസ്ബെർഡിലെ ഖാലിദും മികച്ച പ്രകടനങ്ങൾ നടത്തി. ചീഫ് ഓർഗനൈസർ ആയ അജീഷ് സാംബശിവൻ, എം.ഒ.സി.എൽ ചെയര്മാൻ റോബർട്ട് , ടൂർണമെന്റ് മെന്റർ ആയ രാജൻ നായർ , പ്രിയ , നിഖിൽ, റോബ്സൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു . റെക്സ് സ്റ്റാർ ക്യാപ്റ്റൻ രാജേഷ് നന്ദി പറഞ്ഞു.

