Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓർമകൾക്ക്​ ഇനി...

ഓർമകൾക്ക്​ ഇനി സ്വർണത്തിളക്കം; ഗോപാലകൃഷ്ണൻ നാടണഞ്ഞു

text_fields
bookmark_border
ഓർമകൾക്ക്​ ഇനി സ്വർണത്തിളക്കം; ഗോപാലകൃഷ്ണൻ നാടണഞ്ഞു
cancel
camera_alt

ഗോപാലകൃഷ്ണൻ

മത്ര: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ഗോപാലകൃഷ്ണൻ നാട്ടിലേക്കു​ മടങ്ങി. 1979ൽ ഇബ്രയിലായിരുന്നു ഇദ്ദേഹം എത്തിയത്. ഒരു വര്‍ഷത്തെ വാസത്തിനുശേഷം മത്രയിലേക്കു​ നീങ്ങി. ബാക്കിയുള്ള വര്‍ഷങ്ങളത്രയും മത്രയിലെ സ്വർണസൂഖിലായിരുന്നു ജോലിയും ജീവിതവും. ഗവ. അംഗീകാരമുള്ള ലാബ്ടെക്നീഷ്യന്‍ യോഗ്യതയുള്ള ഗോപാലേട്ടന്‍ സ്വര്‍ണ വിപണന മേഖലയില്‍ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായിരുന്നു.

ഒമാനിലെത്തുന്ന സ്വര്‍ണ ഉരുപ്പടികളുടെ പരിശുദ്ധി പരിശോധിക്കാന്‍ അനുമതിയുള്ള ചുരുക്കം ചിലരില്‍ ഒരാളാണ്. ഒമാന്‍ ഗവണ്‍മെൻറ്​ സര്‍ട്ടിഫിക്കറ്റി‍െൻറ ഉടമയായ ഇദ്ദേഹത്തി​‍െൻറ പരിശോധന കഴിഞ്ഞ് ഒപ്പിടുന്നതോടെയാണ് ഉരുപ്പടികള്‍ വില്‍പനക്കായി ജ്വല്ലറികളിലേക്ക് പോകാറുള്ളത്‌.

മറ്റു​ പ്രവാസികളെപോലെ ആരോഗ്യം അനുവദിക്കാത്തതിനാലാണ്‌ ഇദ്ദേഹവും നാട്ടിലേക്ക്​ തിരിച്ചത്‌. നേരത്തേ പോകാൻ തയാറെടുത്തതാണെങ്കിലും സാഹചര്യം ഒത്തുവന്നതിപ്പോഴാണെന്ന ഗോപാലേട്ടന്‍ പറഞ്ഞു‌.

ഒമാനിലെ, പ്രത്യേകിച്ച് മത്രയിലെ ജീവിതം നല്ല അനുഭവങ്ങള്‍ അടങ്ങിയതാണ്‌. നല്ലവരായ സ്വദേശി സമൂഹങ്ങളുടെ സൗഹാർദപരമായ ഇടപെടലുകൾ കൊണ്ടാണ് ഈ രാജ്യ‌ത്തെ ജീവിതം മടുപ്പോ വിരസതയോ തോന്നിക്കാതെ നീണ്ടുപോയത്. പിന്നെ മലയാളികൾ ധാരാളമുള്ള മത്രയിലാണ്‌ താമസം‌ എന്നതിനാല്‍ പ്രവാസം തരാറുള്ള വിരഹം വല്ലാതെ അനുഭവിച്ചതുമില്ല‌. അഞ്ചു​ മാസത്തെ ലോക്ഡൗണ്‍‌ കാലം ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമാണ്. പരസ്പരം പങ്കുവെച്ചും സഹായിച്ചും സഹകരണത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ട് കോവിഡ് ദുരിതകാലം നന്മ ചെയ്യാനായത് സന്തോഷം പകരുന്ന കാര്യമാ​ണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returned home
News Summary - Returned home
Next Story