Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശ തൊഴിലാളികളുടെ...

വിദേശ തൊഴിലാളികളുടെ മടക്കം: രജിസ്​റ്റർ ചെയ്​തത്​ 57748 പേർ

text_fields
bookmark_border
വിദേശ തൊഴിലാളികളുടെ മടക്കം: രജിസ്​റ്റർ ചെയ്​തത്​ 57748 പേർ
cancel
camera_alt

സാ​ലിം സൈ​ദ്​ അ​ൽ ബാ​ദി

മ​സ്​​ക​ത്ത്​: തൊ​ഴി​ൽ പെ​ർ​മി​റ്റ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഒ​മാ​നി​ൽ​നി​ന്ന്​ നാ​ടു​ക​ളി​ലേ​ക്കു​ മ​ട​ങ്ങാ​ൻ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച്​ 31 വ​രെ നീ​ട്ടി​യ​താ​യും എ​ല്ലാ​വ​രും ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യം ലേ​ബ​ർ വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ സാ​ലിം സൈ​ദ്​ അ​ൽ ബാ​ദി അ​റി​യി​ച്ചു. എ​ല്ലാ ഫൈ​നു​ക​ളും ഫീ​സു​ക​ളും ഒ​ഴി​വാ​ക്കി ന​ൽ​കു​ന്ന പ​ദ്ധ​തി ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ടാ​ണ്​ മൂ​ന്നു​ മാ​സം​കൂ​ടി നീ​ട്ടി ന​ൽ​കു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ​വി​പ​ണി​യു​ടെ ക്ര​മീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്.

57,748 വി​ദേ​ശി​ക​ളാ​ണ്​ നാ​ടു​ക​ളി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ന്​ എ​ക്​​സി​റ്റ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ 12,378 പേ​ർ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ക​യും ചെ​യ്​​ത​താ​യും അ​ൽ​ബാ​ദി അ​റി​യി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ വി​പ​ണി ക്ര​മീ​ക​രി​ക്കാ​ൻ മ​ന്ത്രാ​ല​യം ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും മ​ന്ത്രി​ത​ല ഉ​ത്ത​ര​വു​ക​ളും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും സൈ​ദ്​ അ​ൽ ബാ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Return of Foreign Workers57748 registered
Next Story