കമ്പനികളുടെ പരസ്യങ്ങളിൽ ദേശീയ കറൻസി ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം
text_fieldsസ്കത്ത്: പരസ്യ-പ്രചാരണ ആവശ്യങ്ങൾക്കായി ദേശീയ കറൻസിയായ ഒമാനി റിയാലിന്റെ ചിത്രങ്ങൾ മുൻകൂർ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ).
ചില സ്ഥാപനങ്ങൾ സി.ബി.ഒയുടെ അനുമതി നേടാതെ ഒമാനി കറൻസിയുടെ ചിത്രങ്ങൾ പരസ്യ-പ്രചാരണ സാമഗ്രികളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി സി.ബി.ഒ അറിയിച്ചു. ബാങ്കിങ് നിയമത്തിലെ, ആർട്ടിക്കിൾ 43 പ്രകാരം, സുൽത്താനേറ്റിന്റെ കറൻസി നിയമപരമായ പണമെന്ന നിലയിലല്ലാത്ത മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് സി.ബി.ഒയുടെ അവകാശ ലംഘനമായി കണക്കാക്കപ്പെടും. അതിനാൽ, ദേശീയ കറൻസി ചിത്രങ്ങൾ പരസ്യ സാമഗ്രികളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സി.ബി.ഒ കമ്പനികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

