Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്തില്‍...

മ​സ്ക​ത്തില്‍ പൊ​തു​നി​ര​ത്തു​ക​ളി​ൽ സൈ​ക്കി​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണം

text_fields
bookmark_border
Bicycle Parking In Oman
cancel
camera_alt

Representational Image

മ​സ്ക​ത്ത്: ട്രാ​ഫി​ക് സൂ​ച​ക തൂ​ണു​ക​ളി​ലും പൊ​തു​നി​ര​ത്തി​ന്റെ മ​റ്റു തൂ​ണു​ക​ളി​ലും ക​മ്പി​ക​ളി​ലും സൈ​ക്കി​ളു​ക​ൾ ബ​ന്ധി​ച്ചു​വെ​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി. പൊ​തു​നി​ര​ത്തു​ക​ളി​ലെ തൂ​ണു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ കെ​ട്ടി​യി​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​താ​യും നി​യ​മം ലം​ഘി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്ത​രം സൈ​ക്കി​ളു​ക​ൾ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ഒ​മാ​നി​ൽ അ​ടു​ത്തി​ടെ സൈ​ക്കി​ൾ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ലെ ചെ​റി​യ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഡെ​ലി​വ​റി​ക്കും മ​റ്റും സൈ​ക്കി​ൾ വ്യാ​പ​ക​മാ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ ന​ഗ​ര​ങ്ങ​ളി​ലെ യാ​ത്ര​ക്കും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നും വ്യാ​യാ​മ​ത്തി​നും സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​ങ്ങ​നെ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സൈ​ക്കി​ളു​ക​ൾ റോ​ഡി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. സൈ​ക്കി​ളു​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ചി​ല​ർ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കു​ക​യാ​ണ്​ ചെ​യ്യാ​റ്. തൂ​ണു​ക​ളി​ലും മ​റ്റും ബ​ന്ധി​ച്ചു​വെ​ക്കു​ന്ന​ത്​ നി​ത്യ കാ​ഴ്ച​യാ​ണ്. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​വു​ന്ന​തോ​ടെ ഇ​ത്ത​രം സൈ​ക്കി​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ വ​രും.

സൈ​ക്കി​ളു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം സൈ​ക്കി​ൾ ഓ​ട്ട​ക്കാ​ർ പ​ല​പ്പോ​ഴും സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​റി​ല്ല. റോ​ഡു​ക​ളി​ലെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ചി​ല​പ്പോ​ൾ ന​ട​പ്പാ​ത​ക​ളി​ലും മ​റ്റും കാ​ൽ​ന​ട​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ സൈ​ക്കി​ളു​ക​ൾ ഓ​ടി​ച്ചു​പോ​കു​ന്ന​തും ക​ണ്ടു​വ​രു​ന്നു​ണ്ട്. റോ​ഡു​ക​ളി​ൽ വ​ൺ വേ, ​സി​ഗ്​​ന​ൽ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ പ​ല​രും സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​ത്. ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്.

ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളു​ടെ ഉ​പ​യോ​ഗ​വും അ​ടു​ത്തി​ടെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​കു​ന്ന ഈ ​സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ല. പ​ല​പ്പോ​ഴും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യാ​ണ് പ​ല​രും ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ഒ​രു നി​യ​മ​ത​ട​സ്സ​വു​മി​ല്ലാ​ത്ത​താ​ണ് പ​ല​രെ​യും ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സൈ​ക്കി​ൾ വാ​ങ്ങാ​ൻ ക​ഴി​വു​ള്ള ആ​ർ​ക്കും ഓ​ടി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​ര​ക്കാ​രി​ൽ പ​ല​രും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​പ്പ​റ്റി ബോ​ധ​വാ​ന്മാ​രോ അ​ത് പാ​ലി​ക്കാ​ത്ത​വ​രോ ആ​ണ്.

നി​ല​വി​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കൂ​ടു​ത​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ൾ റോ​ഡി​ലി​റ​ങ്ങു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്ക​മു​ള്ള ഒ​രു പ​രി​ര​ക്ഷ​യും ഇ​ത്ത​രം സൈ​ക്കി​ളു​ക​ൾ​ക്കി​ല്ലാ​ത്ത​ത് റോ​ഡ് സു​ര​ക്ഷ​ക്കും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഇ​ത്ത​രം സൈ​ക്കി​ളു​ക​ൾ ആ​രെ​യെ​ങ്കി​ലും കു​ത്തി​യാ​ലോ പ​രി​ക്കേ​ൽ​പി​ച്ചാ​ലോ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ ത​ന്നെ ചി​കി​ത്സ​ച്ചെ​ല​വ് അ​ട​ക്കം സ​ക​ല ചെ​ല​വും വ​ഹി​ക്കേ​ണ്ടി​വ​രും.

പ​ല​പ്പോ​ഴും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ​തി​നാ​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ മു​ട്ടി പ​രി​ക്കേ​റ്റാ​ൽ ചെ​ല​വു​ക​ൾ പ​രി​ക്ക് പ​റ്റി​യ വ്യ​ക്‍തി​ക​ൾ ത​ന്നെ വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ളാ​ൽ റോ​ഡു​ക​ളി​ൽ പ​ര​ക്കം പാ​യു​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മ​റ്റും പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingRestrictionsbicyclesOmanPublic Streets
News Summary - Restrictions on parking bicycles on public streets in Muscat
Next Story