ചില തസ്തികയിലുള്ളവർക്ക് ഒമാനിലേക്ക് പ്രവേശന വിലക്കെന്ന വാർത്ത അടിസ്ഥാനരഹിതം
text_fieldsജി.സിയുടെ അറിയിപ്പിൽനിന്ന്
മസ്കത്ത്: ചില തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയതായ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.
ഹൗസ്മെയിഡ്, ഫാർമർ, ലോണ്ടറി വർക്കർ, വെൽഡർ, കാർപെൻറർ തുടങ്ങി 12 തസ്തികകളിലുള്ളവർക്ക് ഒമാനിേലക്ക് വിദേശകാര്യ മന്ത്രാലയം പ്രവേശനാനുമതി നൽകില്ലെന്ന സർക്കുലറാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇൗ സർക്കുലർ വിദേശകാര്യ മന്ത്രാലയത്തിേൻറതല്ലെന്നും ഇത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ജി.സി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

