നിയന്ത്രണങ്ങൾ പാലിച്ചില്ല; സീബിൽ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsസീബിലെ സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ പരിശോധിക്കുന്നു
മസ്കത്ത്: ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ഭഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ശരിയായ രീതി സ്വീകരിക്കാതിരിക്കുകയും ചെയ്ത ആറു സ്ഥാപനങ്ങൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി നോട്ടീസ് നൽകി. സീബ് സെൻട്രൽ മാർക്കറ്റിലെ ആറു ഭഷ്യസ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.
മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്. സീബ് സെൻട്രൽ മാർക്കറ്റിൽ മാത്രം 33സ്ഥാപനങ്ങളിൽ പരിശേധാന നടത്തിയിട്ടുണ്ട്. കോവിഡ് സന്ദർഭത്തിൽ എല്ലാ മുൻകരുതലുകളും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് പരിശോധന വ്യാപകമാക്കിയത്. അടുത്ത ദിവസങ്ങളിലും വ്യത്യസ്ത മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധനയുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

