Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര വിലായത്തിലെ രോഗ...

മത്ര വിലായത്തിലെ രോഗ പകർച്ച കുറഞ്ഞു; നിയന്ത്രണങ്ങൾ ഭാഗികമായി നീക്കും

text_fields
bookmark_border
മത്ര വിലായത്തിലെ രോഗ പകർച്ച കുറഞ്ഞു; നിയന്ത്രണങ്ങൾ ഭാഗികമായി നീക്കും
cancel
മസ്​കത്ത്​: ഒമാനിൽ ഏറ്റവുമധികം കോവിഡ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​ത മത്ര വിലായത്തിലെ രോഗപകർച്ചയുടെ തോത്​ ക​ുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. അറുപത്​ ശതമാനമായിരുന്ന രോഗപകർച്ച നിരക്ക്​ 35 ശതമാനമായാണ്​ കുറഞ്ഞത്​. ഇത്​ കണക്കിലെടുത്ത്​ മത്ര വിലായത്തിലെ ഭൂരിഭാഗം മേഖലകളിലെയും ലോക്​ഡൗൺ നിയന്ത്രണങ്ങൾ രണ്ട്​ ദിവസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന്​ സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ഇതനുസരിച്ച്​ ഹമരിയ, വാദി കബീർ വ്യവസായ മേഖല, മത്ര സൂഖ്​ ഒഴിച്ചുള്ള സ്​ഥലങ്ങളിൽ രണ്ടും മൂന്നും ഘട്ടങ്ങളിലായി പ്രവർത്തനാനുമതി നൽകിയ വാണിജ്യ സ്​ഥാപനങ്ങൾക്ക്​ ജൂൺ 14 മുതൽ ഞായറാഴ്​ച മുതൽ തുറന്ന്​ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറു മണി വരെയാണ്​ സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. റൂവി സൂഖിലെ സ്​ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിടുകയും വേണം.
കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്​ കണക്കിലെടുത്ത്​ ദുകമിൽ ലോക്​ഡൗൺ ഏ​ർപ്പടുത്താനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ആരോഗ്യ മന്ത്രി പറഞ്ഞു. ശനിയാഴ്​ച മുതൽ ജൂലൈ മൂന്ന്​ വരെയാണ്​ ദുകമിൽ ലോക്​ഡൗൺ പ്രാബല്ല്യത്തിലുണ്ടാവുക. ദോഫാർ അടക്കം വിനോദ സഞ്ചാര മേഖലകളിലെ ലോക്​ഡൗണും ശനിയാഴ്​ച പ്രാബല്ല്യത്തിൽ വരും. ദോഫാർ ഗവർണറേറ്റിലേക്ക്​ ഒരാളെയും കടക്കാൻ അനുവദിക്കില്ലെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു.
ടൂറിസ്​റ്റ്​ വിസകളുടെ കാലാവധി നീട്ടിയതായി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച ടൂറിസം മന്ത്രി അഹമ്മദ്​ ബിൻ നാസർ അൽ മെഹ്​രീസി പറഞ്ഞു. 2020 മാർച്ച്​ ഒന്നു മുതൽ ആഗസ്​റ്റ്​ അവസാനം വരെ അനുവദിച്ച വിസയുടെ കാലാവധി അടുത്ത വർഷം മാർച്ച്​ വരെയാണ്​ നീട്ടി നൽകി. വിസ ലഭിക്കുകയും എന്നാൽ കോവിഡ്​ മൂലം രാജ്യത്ത്​ പ്രവേശിക്കാൻ കഴിയാതെ വരുകയും ചെയ്​തവർക്കാണ്​ ഇതി​​െൻറ ആനുകൂല്ല്യം ലഭ്യമാവുക. ഇവർ അടുത്ത വർഷം മാർച്ചിനുള്ളിൽ രാജ്യത്ത്​ എത്തിയാൽ മതി.
വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലുംആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്​ നീളുമെന്ന്​ വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ ഫുതൈസി പറഞ്ഞു. ദോഫാറിലും ദുകമിലും ലോക്​ഡൗൺ പ്രഖ്യാപിച്ചതാണ്​ കാരണം. അന്താരാഷ്​ട്ര സർവീസുകൾ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയുമായുള്ള കര അതിർത്തി പൂർണമായി തുറക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ തുടർന്നുവരുന്നതായും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - restrictions in muthra will eased
Next Story