വേണം, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും വിമാന സർവിസ്
text_fieldsസലാലയിൽ നടന്ന പ്രതിഷേധ സായാഹ്നം
സലാല: എയർ ഇന്ത്യ എക്സ്പ്രസ് സലാലയിൽനിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്തേക്കുണ്ടായിരുന്ന സർവിസ് പുനഃസ്ഥാപിക്കാൻ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ സലാലയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ സംബന്ധിച്ചു. ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവരുടെ നേത്രത്വത്തിലാണ് പരിപാടി നടന്നത്. ഡോ. കെ.സനാതനൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തേക്ക് സർവ്വീസ് തുടങ്ങിയേക്കുമെന്നും എന്നാൽ കണ്ണൂരിനായി ശക്തമായ സമ്മർദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ.അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, റസൽ മുഹമ്മദ്, നാസർ പെർങ്ങത്തൂർ, സിജോയി പേരാവൂർ, റഷീദ് കൽപറ്റ ,ഹരികുമാർ ഓച്ചിറ, ജി.സലിംസേട്ട്, രവീന്ദ്രൻ നെയ്യറ്റിങ്കര, വി.പി.അബ്ദു സലാം ഹാജി ,കെ.എ.സലാഹുദ്ദീൻ, ഷജീർ ഖാൻ, കെ.സൈനുദ്ദീൻ , സിറാജ് സിദാൻ, സ്വാലിഹ് തലശ്ശേരി എന്നിവർ സംസാരിച്ചു. സലാലയിൽ കൂടുതൽ പ്രവാസികളുള്ള കണ്ണൂരിലേക്കും തലസ്ഥാന നഗരമായ തിരുവനന്തപുരത്തേക്കും സർവ്വീസ് വേണമെന്നും സീസൺ കാലത്തെ നിരക്ക് കൊള്ള അവസാനിപ്പിക്കണമെന്നും സംസാരിച്ചവർ പറഞ്ഞു.
എക്സ്പ്രസിന്റെ പുതിയ ഡീലേഴ്സായ കിംജി ഗ്രൂപ് മാനേജ്മെന്റുമായി സംസാരിക്കുവാനും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. ഒ.അബ്ദുൽ ഗഫൂർ ചെയർമാൻ , നാസർ പെരിങ്ങത്തൂർ, ഡോ. നിഷതാർ, വൈസ് ചെയർമാൻ, പവിത്രൻ കാരായി, ഹേമ ഗംഗാധരൻ എന്നിവരെ കൺ വീനർമാരുമായി ഇരുപത്തിയഞ്ചംഗ ആക്ഷൻ കൗൺസിലിന് രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

