ആശങ്കക്ക് വിരാമം; മുഖ്യമന്ത്രി ഒമാനിലും എത്തും
text_fieldsമുഖ്യമന്ത്രി പിണറായി
വിജയൻ
മസ്കത്ത്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാൻ സന്ദർശനം നിശ്ചയിച്ചതുപോലെ നടക്കുമെന്ന് സംഘാടകർ. ഒക്ടോബർ 24ന് അദ്ദേഹം എത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. ഒമാനുൾപ്പടെയുള്ള ഗൾഫ് സന്ദർശനത്തിന് കേന്ദ്രാനുമതി നിേഷധിച്ചതായി വാർത്തകൾ വന്നിരുന്നു.
നിലവിൽ ബഹ്റൈനിലും ഒമാനിലും എത്തുമെന്ന കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. മറ്റിടങ്ങളിലെ സന്ദർശനകാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഒക്ടോബർ 17ന് ബഹ്റൈൻ സന്ദർശത്തേടെയാണ് ഗൾഫ് പര്യടനത്തിന് തുടക്കമാകുക. 24, 25 തീയകളിലാണ് ഒമാൻ സന്ദര്‍ശനം. മസ്കത്തിലെയും സലാലയിലെയും പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മുഖ്യമന്ത്രിയെ അനുഗമിക്കും.
19 വരെ സൗദിയിലും പര്യടനം നിശ്ചയിച്ചിട്ടുണ്ട്. മലയാളഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോളതലത്തില്‍ സജ്ജമാക്കിയിട്ടുള്ള മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളോത്സവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
30ന് ഖത്തറിലും മുഖ്യമന്ത്രി എത്തും. നവംബർ ഏഴിന് കുവൈത്തിലും എത്തുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചതോടെ അദ്ദേഹത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ മലയാളി പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

