കോവിഡ് രോഗികളെ 'പിടികൂടാൻ' ഉപകരണവുമായി ഗവേഷകൻ
text_fieldsഡോ. നിസാർ അൽ ബസ്സാം
മസ്കത്ത്: കോവിഡ് രോഗികളെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന കൈത്തണ്ടയിൽ ധരിക്കാവുന്ന ഉപകരണം വികസിപ്പിച്ച് ഒമാനി ഗവേഷകൻ. മിഡിൽ ഇൗസ്റ്റ് കോളജിലെ ഡോ. നിസാർ അൽ ബസ്സാമും സംഘവുമാണ് മഹാമാരിക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന കണ്ടെത്തൽ നടത്തിയത്. രോഗം ബാധിച്ച ആളുകൾ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ ഉപകരണം വഴി കഴിയുമെന്നതിനാൽ അടിയന്തര ചികിത്സ ആവശ്യമുള്ളപ്പോൾ അവരിലേക്ക് എത്താൻ എളുപ്പത്തിൽ സാധിക്കും.
െഎസൊലേഷനിൽ കഴിയാൻ നിർദേശിക്കപ്പെട്ട ശേഷം രോഗികൾ ക്വാറൻറീൻ ലംഘിച്ചാൽ മനസ്സിലാക്കാനും ഇത് സഹായിക്കും. രോഗ ലക്ഷണങ്ങളായി വിലയിരുത്തുന്ന അടയാളങ്ങൾ നിരീക്ഷിക്കാനും ഇതിന് കഴിയും. പനി, ഹൃദയമിടിപ്പ്, ഓക്സിജൻ സാച്ച്വറേഷൻ മാറ്റം, ശബ്ദ തരംഗം വഴി കഫത്തിെൻറ സാന്നിധ്യം എന്നിവയും തിരിച്ചറിയാൻ ഇതുപയോഗിച്ചാൽ സാധ്യമാകും. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഏതെങ്കിലും അണുബാധ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രവചിക്കുന്നതിനും വിവരങ്ങൾ നൽകാനും ഇതുപയോഗപ്പെടും.
രജിസ്റ്റർ ചെയ്യുന്ന രോഗിയെ കുറിച്ച വിവരങ്ങൾ ജി.പി.എസ് വഴി ശേഖരിക്കുന്ന രീതിയാണ് ഉപകരണത്തിനുള്ളത്. ഇത് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ കോവിഡിെൻറ പുതിയ എണ്ണവും മറ്റു വിവരങ്ങളും ഉപകരണം വഴി രോഗിക്ക് അറിയാനുമാകും. ഉപകരണത്തിന് മനുഷ്യെൻറ മിക്ക അടയാളങ്ങളും വിജയകരമായി വായിച്ചെടുക്കാൻ കഴിയുമെന്ന് വിവിധ പരിശോധനകളിൽ തെളിഞ്ഞതായി ഗവേഷകൻ ഡോ. ബസ്സാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

