Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; ഒ​മാ​ൻ റെ​സ്​​ക്യൂ ടീ​മി​ന് ന​ന്ദി അ​റി​യി​ച്ച്​ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; ഒ​മാ​ൻ റെ​സ്​​ക്യൂ ടീ​മി​ന് ന​ന്ദി അ​റി​യി​ച്ച്​ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ
cancel
camera_alt

ഭൂ​ക​മ്പം നാ​ശം വി​ത​ച്ച തു​ർ​ക്കി​യ​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മാ​ൻ റെ​സ്ക്യൂ ടീം ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഒ​മാ​ൻ റെ​സ്​​ക്യൂ ടീ​മി​ന്​ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​നി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ഹെ​ക്കി​മോ​ഗ്ലു പ​റ​ഞ്ഞു. ഏ​ഴു​ദി​വ​സ​ത്തോ​ളം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ​ര​ണ്ടു​പേ​രെ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ (സി.​ഡി.​എ.​എ) നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീം ​ര​ക്ഷി​ച്ച​ത്. ദു​ഷ്‌​ക​ര​മാ​യ ഈ ​സ​മ​യ​ങ്ങ​ളി​ൽ ര​ണ്ടു​പേ​രെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ ഞ​ങ്ങ​ളു​ടെ വേ​ദ​ന ല​ഘൂ​ക​രി​ക്കു​ക​യും ചി​ല ആ​ളു​ക​ൾ ഇ​പ്പോ​ഴും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

60 വ​യ​സ്സു​ള്ള സ്ത്രീ​യെ ഹ​താ​യ് ന​ഗ​ര​ത്തി​ൽ​നി​ന്നും അ​ന്റാ​ക്യ​യി​ൽ​നി​ന്ന് മ​റ്റൊ​രാ​ളെ​യു​മാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ.​എ) ര​ക്ഷി​ച്ച​ത്. ​ഇ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്​​ധ പ​രി​ച​ര​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. സേ​ന ഇ​തി​ന​കം നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ളും പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.

തെ​ക്കു​കി​ഴ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീം ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​​ വൈ​ദ്യ​സ​ഹാ​യ​മ​ട​ക്കം ല​ഭ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്​.

അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന തെ​ർ​മ​ൽ കാ​മ​റ​ക​ൾ​പോ​ലു​ള്ള ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സി​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​രും തി​ര​ച്ചി​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും വൈ​ദ​ഗ്ധ്യ​മു​ള്ള ആ​ളു​ക​ളും നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സി.​ഡി.​എ.​എ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ടീം ​സ​ജ്ജ​രും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​മാ​ണ്. 2015ൽ ​നേ​പ്പാ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ലും ടീം ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​ഡി.​എ.​എ​യി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ട്രെ​യി​നി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ബാ​റ​ക് ബി​ൻ സ​ലീം അ​ൽ അ​റൈ​മി​യാ​ണ്​ തു​ർ​ക്കി​യ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ബു​ധ​നാ​ഴ്​​ച അ​ദാ​ന​യി​ൽ എ​ത്തി​യ ടീം ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്ക്യൂ അ​ഡ്വൈ​സ​റി ഗ്രൂ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ക​യാ​യി​രു​ന്നു. തു​ർ​ക്കി​യ​യി​ലെ ഡി​സാ​സ്റ്റ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച്​ ഹ​ത​യ് യി​ൽ ആ​ണ്​ ടീം ​ക്യാ​മ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു സെ​ർ​ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീ​മു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​​ന്ന​​തോ​ടൊ​പ്പം, പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue operationsOman rescue teamearthquake areasTurkey's ambassador
News Summary - rescue operations in earthquake areas; Turkey's ambassador expresses gratitude to Oman rescue team
Next Story