Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തദാനത്തിന് അഭ്യർഥന

text_fields
bookmark_border
രക്തദാനത്തിന് അഭ്യർഥന
cancel

മസ്‌കത്ത്: രക്ത യൂനിറ്റുകളുടെ ഗുരുതര ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ദിവസേന ഏകദേശം 200 രക്തദാതാക്കൾ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പൊതുജനങ്ങൾ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

നോമ്പെടുക്കുന്ന ദാതാക്കൾക്ക് വൈകിട്ട് ഏഴു മുതൽ രാത്രി 11.30 വരെ സെൻട്രൽ ബ്ലഡ് ബാങ്ക്, സീബ് ബ്ലഡ്ഡണേഷൻസെന്റർ (ഞായർ മുതൽ വ്യാഴം വരെ) രക്തം നൽകാം. ഉപവാസമില്ലാത്ത ദാതാക്കൾക്ക് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെ സെൻട്രൽ ബ്ലഡ് ബാങ്കിൽ (ഞായർ മുതൽ വ്യാഴം വരെ) രക്തം നൽകാം. രക്തദാനം നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മഹത്തായ സേവനമാണെന്നും അതിനായി സമൂഹം ഒന്നിച്ചു പ്രവർത്തിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Request for blood donation
Next Story