ഇന്ത്യന്‍ സ്കൂള്‍ മുലദ്ദയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഇന്ത്യന്‍ സ്കൂള്‍ മുലദയില് നടന്ന റിപ്പബ്ലിക് ദിനഘോഷം
മസ്കത്ത്: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ഇന്ത്യന്‍ സ്കൂള്‍ മുലദ്ദയില്‍ വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വലിയ സദസ്സ് തന്നെ ആഘോഷത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്മാന് സയ്യിദ് സല്മാന് ചടങ്ങില്‍ മുഖ്യാതിഥിയായി. ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനത്തിന് ശേഷം പ്രാർഥനാഗാനത്തോടെയാണ് ആഘോഷം ആരംഭിച്ചത്.
മുഖ്യാതിഥിയും വിശിഷ്ടാതിഥികളും മാര്‍ച്ച് പാസ്റ്റ് സംഘത്തിന്റെ ഗാർഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. എസ്.എം.സി പ്രസിഡന്റ് മുസ്തഫ മാടത്തൊടി റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ രൂപവത്കരണത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും മുഖ്യാതിഥി സമ്മേളനത്തില്‍ ഹ്രസ്വമായി വിവരിച്ചു. അഭിമാനകരമായ രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ച നേതാക്കളെയും സൈനികരെയും പ്രിന്‍സിപ്പല്‍ അനുസ്മരിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അദ്ദേഹം വായിക്കുകയും ചെയ്തു.
ദേശഭക്തിഗാനങ്ങൾ നൃത്തപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. 2022-23 സി.ബി.എസ്.ഇ ഒമാന്‍ ക്ലസ്റ്റര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫി നേടിയ സ്കൂള്‍ ഫുട്ബാള്‍ ടീം അംഗങ്ങളെ ആദരിച്ചു. കലാസംഗമത്തില്‍ വിവിധ മത്സര ഇനങ്ങളില്‍ വിജയികളായ വിദ്യാർഥികളെ സമ്മാന വിതരണ ചടങ്ങില്‍ അനുമോദിച്ചു. സ്കൂള്‍ ഹെഡ് ബോയ് എസ്.വി. ജോഷ്വ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

