Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ നിർമാണ സാമഗ്രികളുടെ വില വർധിച്ചെന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ

text_fields
bookmark_border
വിശദീകരണവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഒമാനിൽ നിർമാണ സാമഗ്രികളുടെ വില വർധിച്ചെന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ
cancel

മസ്കത്ത്: ഒമാനിൽ നിർമാണ സാമഗ്രികളുടെ വില അമിതമായി വർധിച്ചെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. വിപണിയിലെ യഥാർഥ വിലനിലവാരമല്ല ഇത്തരം വാർത്തകളിൽ സൂചിപ്പിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഇരുമ്പിന് 12 ശതമാനവും സിമന്റിന് 18 ശതമാനവുമാണ് വില വർധിച്ചത്. പ്രാദേശിക വിപണിയിലെ ആവശ്യകത ഏറിയതും ഇറക്കുമതി -കപ്പൽ ഗതാഗത ചെലവുകൾ വർധിച്ചതും അസംസ്കൃത വസ്തുക്കളുടെ ഉൽപാദനച്ചെലവിലെ വർധനവും പ്രാദേശിക സാമ്പത്തിക മാറ്റങ്ങളുമാണ് വിലയിൽ നേരിയ വ്യത്യാസമുണ്ടാകാൻ കാരണം.

എന്നാൽ, ഈ സാഹചര്യം ചൂഷണം ചെയ്ത് വിലവർധനവ് നടത്തുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായും അതോറിറ്റി അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. വ്യാപാരികൾ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉപഭോക്താക്കൾ പരാതിപ്പെടണമെന്നും അതോറിറ്റി അഭ്യർഥിച്ചു. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പങ്കുവെക്കാവൂവെന്നും അതോറിറ്റി പൊതുജനങ്ങളെ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reports of construction material price hikes in Oman are false, say authorities
Next Story