ഖരീഫ് സീസണിൽ ഒമാനിൽ വണ്ടി വാടകക്കെടുക്കുന്നുണ്ടോ? അധികൃതരുടെ ഈ നിർദേശങ്ങൾ അവഗണിക്കരുത്
text_fieldsമസ്കത്ത്: ഒമാനിൽ ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തുന്ന സന്ദർശകരും താമസക്കാരും വാഹനങ്ങൾ വാടകക്കെടുക്കുമ്പോൾ കുറച്ചുകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നിർദേശിച്ചു. ദോഫാർ ഖരീഫ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി അതോറിറ്റി ആരംഭിച്ച ‘വിവേകത്തോടെ വാടകക്കെടുക്കൂ... ദോഫാർ ഖരീഫിൽ സുരക്ഷിതമായി യാത്ര ചെയ്യൂ’ എന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. വാഹനങ്ങൾ കൈപ്പറ്റുന്നതിന് മുൻപ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. റെന്റൽ ഏജൻസിയിൽ നിന്നും വാഹനം എടുക്കുന്നതിന് മുൻപ് അതിന്റെ ഉള്ളിലെയും പുറത്തെയും ഭാഗങ്ങൾ കൃത്യമായി പരിശോധിക്കണം.
വാഹനത്തിൽ നേരത്തെയുള്ള സ്ക്രാച്ചുകൾ, മറ്റ് കേടുപാടുകൾ എന്നിവ കൃത്യമായി മൊബൈലിൽ ഫോട്ടോ എടുത്ത് ഡോക്യുമെന്റ് ചെയ്യുക. വാഹനം തിരികെ നൽകുമ്പോൾ ഉണ്ടാകാനിടയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. വാടകക്കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് അതിലെ നിബന്ധനകളും വ്യവസ്ഥകളും പൂർണമായി വായിച്ചു മനസ്സിലാക്കുക. ഇൻഷുറൻസ് പരിരക്ഷ, ബാധ്യതകൾ, മറ്റ് അധിക നിരക്കുകൾ എന്നിവയെല്ലാം കരാറിൽ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി യാത്രക്കാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

