വാടകക്കരാര്‍ സേവനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു
text_fieldsമസ്കത്ത്: ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിലെ വാടക കരാര്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതർ അറിയിച്ചു.
സാങ്കേതിക തകരാറിനെത്തുടർന്നാണ് സേവനം താൽകാലിമായി നിർത്തിവെച്ചതെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. എന്നാല്‍, പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. വിവരങ്ങള്‍ക്ക് 1111-80000070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മസ്കത്ത് നഗരസഭയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും സഹകരിച്ച് 'ലീസ് കോണ്‍ട്രാക്ട് സര്‍വിസ്' അടുത്തിടെയാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. സുല്‍ത്താനേറ്റിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമില്‍ വാടക കരാര്‍ സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
48 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം വ്യത്യസ്തങ്ങളായ സേവനങ്ങളാണ് നല്‍കിവരുന്നത്. ഇതില്‍ 32 എണ്ണം ഫീല്‍ഡ് ഡാറ്റകളുമായും 14 എണ്ണം ലൈസന്‍സിങ് സംവിധാനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
