കൊച്ചിൻ ഗോൾഡിന്‍റെ നവീകരിച്ച റൂവി ഷോറൂം പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം റൂവിയിൽ പ്രവർത്തനമാരംഭിച്ചതായി മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മസ്കത്തിലെ സ്വർണാഭരണ നിർമാണ വിപണന രംഗത്ത് 27 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് കൊച്ചിൻ ഗോൾഡ്. റൂവിയിൽ സ്വന്തമായി ആഭരണ നിർമാണ ശാലയും പരിചയസമ്പന്നരും വിദഗ്ധരായ തൊഴിലാളികളും അതിനൂതന യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണവും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്. ഇത്രയും സംവിധാനങ്ങൾ ഉള്ളത് കൊണ്ടാണ് ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് മിതമായ പണിക്കൂലിയോടുകൂടി ആഭാരണങ്ങൾ നൽകാൻ കഴിയുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ സുഹാർ സൂഖ്, ബൗഷറിൽ ഒമാൻ അവെന്യൂസ് മാളിലെ ഗോൾഡ് സൂഖ്, റൂവി ഹൈസ്ട്രീറ്റ് എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്. കസ്റ്റമേഴ്സിന്റെ സൗകര്യാർഥം കണക്കിലെടുത്ത് ഒമാന്റെ മറ്റിടങ്ങളിലേക്കും സ്ഥാപനങ്ങൾ വ്യാപിപ്പിക്കും.
ഏറ്റവും മൂല്യവും വൈവിധ്യവുമായ ഡയമണ്ട് കളക്ഷൻസ് നിർമാണശാലകളിൽനിന്നും ഇടനിലക്കാരില്ലാതെ കൊണ്ടുവരുന്നതിനുള്ള വ്യാപാര കരാറുകളിൽ കമ്പനി ഇതിനകം ഏർപ്പെട്ടുകഴിഞ്ഞു. കൃത്യമായ ക്വാളിറ്റി സർട്ടിഫിക്കറ്റോട് കൂടി നൽകുന്ന ഡയമണ്ട് ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് വലിയൊരു നിക്ഷേപമാണ്. അക്ഷയ തൃതീയയോട് കൂടി കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഇത്തരത്തിലുള്ള ആഭരണങ്ങളുടെ വ്യാപാരം തുടങ്ങിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകരൻ പറഞ്ഞു.
മുൻ പാർട്ണർമാർ ആയിരുന്ന അനുരാഗ് സിൻഹ, റായിദ് ബക്കർ, രാജേഷ് ഗോവിന്ദൻ എന്നിവരുടെ ഷെയറുകൾ കമ്പനി ഏറ്റെടുക്കുകയും കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഡയറക്ടർ ബോർഡ് രൂപവത്കരിക്കുകയും ചെയ്തു. ജഗജിത്ത് പ്രഭാകരൻ (ചെയർമാൻ, മാനേജിങ് ഡയറക്ടർ), സുഷി, സുമന ജഗജിത്ത്, മഹേന്ദ്രജിത്ത് ജഗജിത്ത് എന്നിവർ ഡയറക്ടർ ബോർഡ് മെംബർമാരായും അഡ്വ. എം. കെ. പ്രസാദ് ലീഗൽ അഡ്വൈസർ ആയും ചുമതലയേറ്റതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജഗജിത്ത് പ്രഭാകരൻ, ഡയറക്ടർമാരായ സുഷി, സുമന ജഗജിത്ത്, മേഹന്ദ്രജിത്ത് ജഗജിത്ത്, ലീഗൽ അഡ്വൈസർ അഡ്വ. എം.കെ . പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

