Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗഷറിലെ നവീകരിച്ച അൽ...

ബൗഷറിലെ നവീകരിച്ച അൽ വാദി പാർക്ക് തുറന്നുകൊടുത്തു

text_fields
bookmark_border
ബൗഷറിലെ നവീകരിച്ച അൽ വാദി പാർക്ക് തുറന്നുകൊടുത്തു
cancel

മസ്കത്ത്: ബൗഷർ വിലായത്തിലെ അൽ വാദി പാർക്ക് പുനർവികസന പ്രവൃത്തികൾ പൂർത്തിയാക്കി മസ്‌കത്ത് മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നു നൽകി. അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് നവീകരിച്ചിരിക്കുന്നത്. 53,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 25,000 ചതുരശ്ര മീറ്റർ പ്രദേശം ഹരിതാഭമായ പുൽത്തകിടികളും ചെടികളും വെച്ചുപിടിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പാതകൾ , പ്രത്യേക സൈക്കിൾ ട്രാക്ക്, തണൽ ഇരിപ്പിടങ്ങൾ, പൊതു ശൗചാലയങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലുടനീളമുള്ള പാർക്കുകളും പൊതു ഉദ്യാനങ്ങളും വികസിപ്പിക്കുന്നതിനും നഗര ഭംഗി വർധിപ്പിക്കുന്നതിനുമുള്ള മുൻസിപ്പാലിറ്റി പദ്ധതികളുടെ ഭാഗമായാണ് ഈ പ്രൊജക്ട് നടപ്പിലാക്കിയത്. ഒപ്പം പൊതുജനങ്ങൾക്കിടയിൽ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpenOmanAl Wadi Park
News Summary - Renovated Al Wadi Park in Bousher Opened to the Public
Next Story