Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘സാഫിർ’ ​​ക്രൂഡ്​ ഓയിൽ...

‘സാഫിർ’ ​​ക്രൂഡ്​ ഓയിൽ നീക്കംചെയ്യൽ; നടപടി സ്വാഗതംചെയ്ത്​ ഒമാൻ

text_fields
bookmark_border
crude oil
cancel
camera_alt

‘സാഫിറി’ൽനിന്ന് ​മറ്റൊരു കപ്പലിലേക്ക്​ ക്രൂഡ്​ ഓയിൽ നീക്കുന്നു

മസ്കത്ത്​: യമനിലെ ഹുദൈദ തീരത്ത് ജീർണാവസ്ഥയിലായ ഭീമൻ എണ്ണക്കപ്പൽ ‘സാഫിറി’ൽനിന്ന് ​ക്രൂഡ്​ ഓയിൽ നീക്കംചെയ്യുന്ന ദൗത്യം പൂർത്തിയാക്കിയ നടപടി സ്വാഗതംചെയ്ത്​ ഒമാൻ. വിദേശകാര്യ മന്ത്രാലയമാണ്​ യു.എന്നിന്‍റെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും യമനിലെ ​ഗ്രൂപ്പുകളുടെയും നടപടിയെ ​പ്രസ്താവനയിലൂടെ പ്രശംസിച്ചത്​.

​ക്രൂഡ്​ ഓയിൽ നീക്കംചെയ്യുന്ന ദൗത്യം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസമാണ്​ യു.എൻ പ്രഖ്യാപിച്ചത്​. സാഫിർ കപ്പലിൽനിന്ന്​ 11.4 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ്​ മറ്റൊരു കപ്പലിലേക്ക്​ മാറ്റിയത്​. ഇത്​ ചോർന്നാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന്​ ഭയപ്പെട്ടിരുന്നു.

വർഷങ്ങളായി യമനിലെ ഹുദൈദ തുറമുഖത്തിന്​​ സമീപം ജീർണാവസ്ഥയിൽ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു 47 വർഷംമുമ്പ്​ നിർമിച്ച സാഫിർ എന്ന ടാങ്കർ കപ്പൽ. ഇതിലെ ക്രൂഡ്​ ഓയിലാണ്​ ഇപ്പോൾ നീക്കം ചെയ്​തിരിക്കുന്നത്​. ഇതോടെ ലോകത്തി​ന്‍റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഭീഷണിക്ക്​ ശാശ്വതപരിഹാരമായിരിക്കുകയാണ്​. യു.എന്നി​ന്‍റെയും അന്താരാഷ്​ട്ര ഇടപെടലുകളുടെയും ശ്രമഫലമായി​ സാഫിർ ടാങ്കറിലെ എണ്ണ നീക്കംചെയ്യുന്ന ദൗത്യം രണ്ടാഴ്​ച മുമ്പാണ്​ ആരംഭിച്ചത്​.

യമനിൽ യുദ്ധം തുടങ്ങിയതിനാൽ 2015 മുതൽ കപ്പലിൽ​ ഒരു റിപ്പയറിങ് ജോലികളും നടത്തിയിരുന്നില്ല. അതിനാൽ വലിയ പാരിസ്ഥിതിക, മാനുഷിക ഭീഷണിയായി കപ്പൽ മാറുകയായിരുന്നു. ‘നോട്ടിക’ എന്ന എണ്ണ ടാങ്കർ കപ്പൽ വാങ്ങിയാണ്​ യു.എൻ ​സാഫിറിലെ എണ്ണ നീക്കംചെയ്​തത്​. എണ്ണ നീക്കംചെയ്​ത ശേഷം കപ്പൽ പൊളിച്ചുനീക്കാനാണ്​ പദ്ധതി. എണ്ണ നീക്കംചെയ്യുന്നതിനായി മൊത്തം ചെലവ്​ 14.8 കോടി ഡോളർ വരുമെന്ന്​ നേരത്തേ​ കണക്കാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:removingomansafir crude oil
News Summary - Removal of safir crude oil-Oman welcomed the decision
Next Story