എം.എ. മുഹമ്മദ് ജമാൽ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ച എം.എ. മുഹമ്മദ് ജമാൽ അനുസ്മരണത്തിൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രൻസിപ്പൽ മമ്മിക്കുട്ടി മാസ്റ്റർ സംസാരിക്കുന്നു
സലാല: ജീവകാരുണ്യ പ്രവർത്തകർക്കു മാതൃകയാണ് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാലെന്ന് സലാല കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടി ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാസ്ഥാപന പ്രതിനിധികളായ ഡോ. അബൂബക്കർ സിദ്ദീഖ്, എ.പി. കരുണൻ, മമ്മിക്കുട്ടി മാസ്റ്റർ, സിജോയ്, മുസാബ് ജമാൽ, മൊയ്തീൻകുട്ടി ഫൈസി, അബ്ദുല്ല മുഹമ്മദ്, അഹമ്മദ് സഖാഫി, റസ്സൽ മുഹമ്മദ്, വി.പി. അബ്ദുസ്സലാം ഹാജി, ഹരികുമാർ ഓച്ചിറ, ഉസ്മാൻ വാടാനപ്പള്ളി, ദാനിഷ്, നിസാർ തുടങ്ങിയവർ സംസാരിച്ചു.
ഷമീർ ഫൈസി പ്രാർഥന നിർവഹിച്ചു. റഷീദ് കൽപറ്റ സ്വാഗതവും ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു. വയനാട് മുട്ടിൽ ഓർഫനേജ് കമ്മിറ്റിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
മത്ര: ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഏറ്റവും നല്ല മാതൃകയായ ജീവിതം നയിച്ച നേതാവിന്റെ വിയോഗം സമൂഹത്തിന്റെ നഷ്ടമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. മത്ര കെ.എം.സി.സിയും മത്ര സുന്നിസെന്ററും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആടൂർ അധ്യക്ഷത വഹിച്ചു.
മത്ര കെ.എം.സി.സിയും സുന്നിസെന്ററും സംയുക്തമായി സംഘടിപ്പിച്ച എം.എ. മുഹമ്മദ് ജമാൽ അനുസ്മരണത്തിൽനിന്ന്
ഡബ്ല്യു.എം.ഒ പ്രതിനിധി അഷ്റഫ് കേളോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള, അസീസ് കുഞ്ഞിപ്പള്ളി, സി.കെ.വി ബഷീർ, ഉസ്മാൻ സഖാഫി, അബ്ദുല്ല യമാനി, റഹീസ്, ഷൗക്കത്ത് ധർമടം എന്നിവര് സംസാരിച്ചു. ഫസൽ സ്വാഗതവും റാഷിദ് പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

