ആശ്വാസം; കോവിഡ് മരണത്തിൽ ചെറിയ കുറവ്
text_fieldsമസ്കത്ത്: ആശ്വാസമേകി രാജ്യത്തെ കോവിഡ് മരണങ്ങളിൽ ചെറിയ കുറവ്. 33 പേരാണ് മരണപ്പെട്ടത്. ഒരാഴ്ചക്ക് ശേഷമാണ് പ്രതിദിന മരണസംഖ്യ 40ൽ താഴെ വരുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3316 ആയി. 1570 പേരാണ് പുതുതായി രോഗബാധിതരായത്.
പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ ബുധനാഴ്ച മുതൽ 2000ത്തിൽ താഴെ തുടരുകയാണ്. 276736 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1908 പേർക്കുകൂടി രോഗം േഭദമായതോടെ രോഗമുക്തരുടെ എണ്ണം 244782 ആയി. 166 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1554 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 506 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
18 വയസ്സിൽ താഴെയുള്ള സ്വദേശികൾക്കായി ആരംഭിച്ച വാക്സിനേഷന് മികച്ച പ്രതികരണമാണ്.രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടതായി ഒമാൻ ടെലിവിഷൻ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. 1096838 പേരാണ് ഇതുവരെ കുത്തിവെപ്പെടുത്തത്.
മൊത്തം ജനസംഖ്യയുടെ 30 ശതമാനമാണിത്. ഇതിൽ 78 ശതമാനം പേർ ഒരു ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 22 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

