Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലക്ക് ആശ്വാസം; എയർ...

സലാലക്ക് ആശ്വാസം; എയർ ഇന്ത്യ എക്സ്പ്രസ് സലാല- കോഴിക്കോട് സർവിസ് ജൂലൈ രണ്ടു മുതൽ

text_fields
bookmark_border
സലാലക്ക് ആശ്വാസം; എയർ ഇന്ത്യ എക്സ്പ്രസ് സലാല- കോഴിക്കോട് സർവിസ് ജൂലൈ രണ്ടു മുതൽ
cancel

സലാല: ഒടുവിൽ സലാലയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു. പുറത്തിറക്കിയ ജൂലൈ മാസത്തെ ഷെഡ്യൂളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഉൾപ്പെടുത്തിയത്. ആഴ്ചയിൽ രണ്ടു ദിവസമാണ് സർവിസ്. അതേസമയം, സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ജൂലെ ഷെഡ്യൂളിൽ പ്രഖ്യാപിച്ചിട്ടില്ല.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന കോഴിക്കോട്- സലാല എയർ ഇന്ത്യ എക്സ് പ്രസ് (IX 311) ഉച്ചക്ക് 1.05 ന് സലാലയിലെത്തും. സലാലയിൽനിന്ന് തിരിച്ച് കോഴിക്കോടേക്ക് പുറപ്പെടുന്ന IX 311 സർവിസ് ഉച്ചക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.45ന് കോഴിക്കോ​​ടെത്തും. മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.

സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവിസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഒമാനിലെ സ്കൂൾ വേനലവധിക്കാലമായിട്ടും സലാലയിൽനിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് അകാരണമായി റദ്ദാക്കിയിരുന്നത് നിരവധി പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:servicesalalahair India ExpressKozhikode
News Summary - Relief for Salalah; Air India Express Salalah-Kozhikode service from July 2
Next Story