‘സിങ് ആൻഡ് വിൻ’ രജിസ്ട്രേഷന് തിരക്കേറുന്നു
text_fieldsസലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ പാട്ടുകളുമായി ‘പാടൂ... നാടറിയട്ടെ’ എന്ന ടാഗിൽ സംഘടിപ്പിക്കുന്ന സിങ് ആൻഡ് വിൻ മൽസരത്തന്റെ രജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുന്നു. ദോഫാർ മേഖലയിലെ പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ‘സിങ് ആൻഡ് വിൻ’ മത്സരം. പാട്ടുപാടുന്നതിനൊപ്പം വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കാനും കൂടാതെ എം.ജി. ശ്രീകുമാർ പങ്കെടുക്കുന്ന ഹാർമോണിയസ് കേരള വേദിയിൽ ആദരം നേടാനുള്ള അപൂർവ അവസരവും ലഭിക്കും. എം.ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട നാല് വരി പാടി, പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം വീഡിയോ അയച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന് അയക്കുന്ന വിഡിയോയിൽ കരോക്കെയോ പശ്ചാത്തല സംഗീതമോ അനുവദനീയമല്ല. ഗാനാലാപനം വെറും വോക്കൽ ആയിരിക്കണം. വീഡിയോ ദൈർഘ്യം ഒരു മിനിറ്റിൽ കവിയരുത്. ഇതിൽ നിന്ന് വിദഗ്ദരായ പാനൽ തെഞ്ഞെടുക്കുന്ന 30 പേർ ഇരു കാറ്റഗറികളിലുമായി രണ്ടാം റൗണ്ടിൽ പ്രവേശിക്കും. രണ്ടാം റൗണ്ടിൽ ഓരോരുത്തരും എം.ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഒരു സെമി ക്ലാസിക്കൽ ഗാനത്തിന്റെയും ഒരു മെലഡി ഗാനത്തിന്റെയും പല്ലവിയും അനുപല്ലവിയുമാണ് പാടി അയക്കേണ്ടത്. നേരിട്ട് നടക്കുന്ന ഫൈനൽ റൗണ്ടിൽ ജൂനിയർ, സീനിയർ കാറ്റഗറിലായി അഞ്ചുപേർ വീതം മൽസരിക്കും.
17 വയസ്സ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 17 ന് മുകളിൽ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. 2026 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുക. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി പത്തിനകം എൻട്രികൾ അയക്കണം. ഇപ്പോൾ തന്നെ നിങ്ങളുടെ പാട്ടുകൾ വീഡിയോ റെക്കോർഡ് ചെയ്ത് പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം +968 7741 7579 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

